തലശ്ശേരി : നഗരസഭാ ആരോഗ്യ വിഭാഗം നഗര പ്രദേശത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് കോടതിക്ക് അടുത്ത് സിവ്യൂ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി റസ്റ്റോറന്റ് അധികൃതര്‍ അടച്ച് പൂട്ടി. പഴകിയയതും വൃത്തിഹീനവുമായ സ്ഥലങ്ങളില്‍ സൂക്ഷിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ച് പൂട്ടിച്ചത്.പഴകിയ ഭക്ഷണം ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
നേരത്തെ നടത്തിയ പരിശോധനകളില്‍ റസ്റ്റോറന്റിന് സമീപത്തെ ഓടകള്‍ വൃത്തിഹീനമായിരുന്നതായി കണ്ടെത്തിയിരുന്നു. ഇത് കണ്ടെത്തിയതിനാല്‍ നൂനതകള്‍ പരിഹരിക്കാനായി ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. മറ്റ് നാല് ഹോട്ടലകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. തലശ്ശേരി പോലീസ് സ്റ്റേഷനടുത്തുള്ള പെപ്പര്‍ പാലസ്, മഞ്ഞോടിയിലെ ഓയിസ്റ്റര്‍ കഫെ, തിരുവങ്ങാട്ടെ ശ്രീരാമചന്ദ്ര വിലാസം, സംഗമം കവലയിലെ ടീ വേള്‍ഡ് ടീ ഷോപ്പ് എന്നിവയക്കാണ് ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച്പൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് ആക്ഷേപം. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം സുപ്രവൈസര്‍ കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.സജീവ്, അരുണ്‍ എസ്.നായര്‍, വി.അനില്‍കുമാര്‍, എം.സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.