മാസ ശമ്പളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി സ്പൈസ് ജെറ്റിന്റെ പ്രഖ്യാപനം

മാസ ശമ്പളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി സ്പൈസ് ജെറ്റിന്റെ പ്രഖ്യാപനം

ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം 7.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി സ്പൈസ് ജെറ്റിന്റെ പ്രഖ്യാപനം. സ്പൈസ് ജെറ്റിന്റെ 18-ാം വാര്‍ഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. മാസത്തില്‍ 75 മണിക്കൂര്‍ പറത്തുന്നതിനുള്ള വേതനമാണ് 7.5 ലക്ഷം രൂപ.

പൈലറ്റുമാരുടെ ശമ്പളം നേരത്തെ സ്പൈസ് ജെറ്റ് കഴിഞ്ഞ നവംബറിലാണ് പരിഷ്‌കരിച്ചിരുന്നത്. 80 മണിക്കൂര്‍ പ്രതിമാസ പറക്കലിന് അന്ന് ഏഴ് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. കൂടാതെ, എയര്‍ലൈന്‍ അതിന്റെ ക്യാപ്റ്റന്‍മാര്‍ക്ക് പ്രതിമാസം 1,00,000 വരെ പ്രതിമാസ ലോയല്‍റ്റി റിവാര്‍ഡ് പ്രഖ്യാപിച്ചു.

ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്പൈസ് ജെറ്റില്‍ ജീവനക്കാര്‍ സമരത്തിനിറങ്ങിയിരുന്നു. ബാധ്യതകള്‍ കുറച്ചുകൊണ്ട് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണ് കമ്പനിയെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അജയ്സിങ് വാര്‍ഷിക ദിനത്തില്‍ തൊഴിലാളികളോട് പറഞ്ഞു.18-ാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനുള്ള ഓഫറും സ്പൈസ്ജെറ്റ് മുന്നോട്ട് വെച്ചിട്ടുണ്ട്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *