സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ ഇടംനേടി മലയാളികളും

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; റാങ്ക് പട്ടികയില്‍ ഇടംനേടി മലയാളികളും

ന്യൂഡല്‍ഹി: 2022-ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമാ ഹരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി ആദ്യ പത്തില്‍ ഇടംനേടി. ആര്യ വി.എം (36ാം റാങ്ക്), എസ്. ഗൗതം രാജ് (63 ാം റാങ്ക്), എന്നിവരാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു മലയാളികള്‍.

പാലാ മുത്തോലി സ്വദേശിയാണ് ഗഹന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകന്‍ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോര്‍ജിന്റെയും മകളാണ്. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ പി എച്ച്.ഡി വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.

Check result here: https://www.upsc.gov.in/FR-CSM-22-engl-230523.pdf

Share

Leave a Reply

Your email address will not be published. Required fields are marked *