കോഴിക്കോട്: കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെട്ടിട, വീട്ടുടമസ്ഥരുടെ സെക്രട്ടേറിയറ്റ് ധര്‍ണ നാളെ(24ന്) രാവിലെ 11 മണിക്ക് നടക്കും. കെട്ടിട,വീട് നികുതി-അനിയന്ത്രിത വര്‍ധനവ് പിന്‍വലിക്കുക, പെര്‍മിറ്റ് അപേക്ഷാ ഫീസ്-ക്രമാതീത വര്‍ധനവ് പിന്‍വലിക്കുക, മാതൃകാ വാടക പരിഷ്‌കരണ ബില്‍ ഉടന്‍ നടപ്പിലാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ധര്‍ണ കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അധ്യക്ഷത വഹിക്കും.