കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയല്‍ തടഞ്ഞ സംഭവം;  മാപ്പ് പറഞ്ഞ് പി.വി ശ്രീനിജിന്‍ എം.എല്‍.എ

കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന്‍ ട്രയല്‍ തടഞ്ഞ സംഭവം; മാപ്പ് പറഞ്ഞ് പി.വി ശ്രീനിജിന്‍ എം.എല്‍.എ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പ്രവേശിപ്പിക്കാതെ സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് പി.വി ശ്രീനിജിന്‍ എം.എല്‍.എ. എം.എല്‍.എ വന്ന് ഗേറ്റ് പൂട്ടിയതല്ല. ഗേറ്റ് പൂട്ടി കിടന്നതാണ്. അനുമതി ഉണ്ടേല്‍ തുറന്ന് കൊടുക്കാറാണ് പതിവ്. എന്നാല്‍, ട്രയല്‍സ് നടക്കുന്ന വിവരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് പൂട്ടിയിടില്ലെന്നും പി.വി ശ്രീനിജിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗേറ്റ് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയലിനെത്തിയ വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇരുത്തിയ സംഭവത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ പി.വി ശ്രീനിജിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇന്നലെ ശ്രീനിജിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു. ഷറഫലി രംഗത്ത് വന്നെങ്കിലും ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദേശം.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സി കുട്ടന്‍ ശീനിജിനെതിരേ രംഗത്ത് വന്നു. ബ്ലാസ്റ്റേഴ്‌സ് പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് അവര്‍. റഞ്ഞു. എന്നാല്‍, മുന്‍ അധ്യക്ഷയുടെ വാക്കുകള്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജിന്‍ ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *