മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സൈന്യം സ്ഥലത്തെത്തി,നിരോധനാജ്ഞ പ്രഖ്യാപിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സൈന്യം സ്ഥലത്തെത്തി,നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഗുവാഹത്തി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിനടുത്ത് മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്റര്‍നെറ്റ് വിലക്ക് അഞ്ചു ദിവസം കൂടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘര്‍ഷമാരംഭിച്ചത്. കലാപകാരികള്‍ വീടുകള്‍ തീവെച്ചു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഒരു മാസത്തോളമായി കലാപം തുടരുന്ന മണിപ്പുരില്‍ ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെയാണ് വീണ്ടും കലാപമുണ്ടായത്.വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 74-ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *