കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് 23ന്: അപേക്ഷ ക്ഷണിച്ചു

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് 23ന്: അപേക്ഷ ക്ഷണിച്ചു

കൊല്ലം: കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമി 23, 24, 25 തീയതികളില്‍ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന ത്രിദിന ക്യാമ്പില്‍ 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യം. ക്യാമ്പില്‍ പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകരുമായി കുട്ടികള്‍ക്ക് സംവദിക്കാനും മികച്ച സിനിമകള്‍ കാണാനുമുള്ള അവസരം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ മെയ് 22ന് മുമ്പായി 8289862049 (പ്രോഗ്രാം അസിസ്റ്റന്റ്), 9946759069 (റിസര്‍ച്ച് അസിസ്റ്റന്റ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *