‘മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു’

‘മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു’

കോഴിക്കോട്: 26ന് കോഴിക്കോട് നടക്കാനിരിക്കുന്ന ‘സെക്കുലര്‍ ഇന്ത്യ’ റാലി തടയാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് ഐ.എന്‍.എല്‍(വഹാബ് വിഭാഗം) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് സബ്‌കോടതി ഇറക്കിയ ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പോലിസിനെ സ്വാധീനിച്ചാണ് പല പരിപാടികളും തടയാന്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം രണ്ട് പേര്‍ക്ക് മാത്രമാണ് വിലക്കുള്ളത്. എന്നാല്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പരിപാടികള്‍ തടയാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ കയറിപ്പറ്റി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ വ്യക്തിയാണ് സമദ് നരിപ്പറ്റ. അദ്ദേഹം പിരിച്ചെടുത്ത സംഖ്യയും കണക്കുകളും ചോദിച്ചപ്പോഴാണ് പാര്‍ട്ടി വിട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലും കാസിം ഇരിക്കൂറും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലേക്ക് ചേക്കേറിയത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ സമദ് നരിപ്പറ്റക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളുമെന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി ഇസ്മായില്‍,  എന്‍.കെ അബ്ദുള്‍ അസീസ് (ഓര്‍ഗനൈസിങ് സെക്രട്ടറി), ബഷീര്‍ ബഡേരി (സംസ്ഥാന ട്രഷറര്‍), ബഷീര്‍ അഹമ്മദ് മേമുണ്ട (സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍), ഷര്‍മദ് ഖാന്‍ (ജില്ലാ പ്രസിഡന്റ്), ഒ.പി റഷീദ് (നാഷണല്‍ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *