നാളെയുടെ സന്ധ്യ ഉണരുന്ന രാവുകള്‍ ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തുന്ന അല്‍ ക്ലാസിക്കോ….

നാളെയുടെ സന്ധ്യ ഉണരുന്ന രാവുകള്‍ ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തുന്ന അല്‍ ക്ലാസിക്കോ….

ചെറുവാടിയില്‍ നാളെ നാട്ടുപോര്….

റാഷിദ് ചെറുവാടി

സോക്കറിന്റെ നൃത്ത ചുവടുകള്‍ കൊണ്ട് സെവന്‍സിന്റെ കാണികളില്‍ മനം കവര്‍ന്ന രണ്ട് തുല്യശക്തികള്‍, നാട്ടുപ്പെരുമയുടെ പ്രശസ്തി മറു നാടുകളില്‍ മറുനാടന്‍ ജനങ്ങള്‍ കുഴലൂത്ത് പോലെ പാടി നടന്ന നാട്, മുത്തശ്ശി കഥകളുടെയും ചാലിയാറിന്റെയും ഇരുവഴിഞ്ഞിയുടെയും ഓളപരപ്പ് കൊണ്ട് സംഗമം തീര്‍ത്ത ഭൂപ്രകൃതിയില്‍ ഇടംപ്പിടിച്ച ഗ്രാമത്തിന്റെ മഹിമയും അന്തസ്സും ഫുട്‌ബോള്‍ എന്ന മാന്ത്രികതയിലൂടെ ഉയര്‍ത്തിപ്പിടിച്ചും നെഞ്ചിലേറ്റിയ ഒരു സമൂഹത്തിന്റെ മടിത്തട്ടില്‍ അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ഫിറോസിന്റെ ഓര്‍മകള്‍ക്ക് വേണ്ടി ചുള്ളിക്കാപറമ്പ് ടൗണ്‍ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്‌ബോള്‍ മേള വിരുന്നെത്തിയപ്പോള്‍…
ഒരാഴ്ച്ചയോളം നീണ്ട കാല്‍പന്ത് മഹോത്സവത്തിന്റെ അവസാന ലാപ്പില്‍ ചെറുവാടി എന്ന സുന്ദരഗ്രാമത്തിന്റെ പ്രൗഢി ലോകമാകെ എത്തിച്ച ജനതയുടെ വികാരങ്ങളില്‍ ഉള്‍ശില പോലെ കൊത്തി ചേര്‍ത്ത ടീമും മുന്‍ അഖിലേന്ത്യ സെവന്‍സിന്റെ കില്ലാടികളും കളിക്കളത്തില്‍ ആര്‍ത്തിരുമ്പുന്ന കാണികളുടെ ഇടയിലേക്ക് മാസ്സ് എന്‍ട്രിയുമായി കടന്നുവരുന്ന ടീമും അറബിന്റെ ചൂടുള്ള മണല്‍ തരികളില്‍ നഗ്നപാദങ്ങള്‍ കൊണ്ട് യുദ്ധഭൂമിയില്‍ ശത്രുവിനെ എതിരിട്ട യോദ്ധാക്കളുടെ അതേ ശൈലിയില്‍ കളിക്കളം പൊന്നാക്കി മാറ്റാന്‍ ഉശിരും , സോക്കര്‍ ഇടങ്ങളില്‍ ജമൈക്കന്‍ ബുള്ളറ്റ് ഷോട്ടുകള്‍ കൊണ്ടും അഖിലേന്ത്യ സെവന്‍സിന്റെ ലേലത്തില്‍ വിലയിട്ടാല്‍ മാനേജര്‍മാര്‍ ഉള്ളതെല്ലാം കൊടുത്ത് ആദ്യം റാഞ്ചുന്ന പേരുകേട്ട യുവ ഗോള്‍ മെഷീനുകള്‍, ചോരത്തിളപ്പിന്റെ ഉറവ് പൊട്ടിയാലും ശരി ഉരുക്കുകൊണ്ട് അതിര്‍വരമ്പുകള്‍ തീര്‍ത്തും, ആയിരം കൈ പാദങ്ങള്‍ പോലെ ഗോള്‍ബാറില്‍ മാലാഖ പോലെ നിന്ന് എതിരാളികള്‍ ഭയക്കുന്ന ശക്തരായ TPYCO ചെറുവാടിയും.

കഴിഞ്ഞ സീസണില്‍ മലബാറിലെ വിലപ്പിടിപ്പുള്ള കിരീടങ്ങള്‍ എല്ലാം പണയംവെച്ച ഖിലാഫത്തിന്റെ ചരിത്രം ഉറങ്ങുന്ന പോരാട്ട ഭൂമികയില്‍ എതിരാളികളെ വീഴ്ത്താന്‍ ചോരാത്ത രസതന്ത്രങ്ങളും വിജയ മിഷന്‍ അടങ്ങിയ നൂതന ആശയങ്ങള്‍ എല്ലാം പഠിച്ച് കെല്‍പ്പുമായി കെട്ടുകഥകളുടെയും ആശയങ്ങളുടെയും ശാസ്ത്രം പഠിച്ചുവരുന്ന ഏത് കൊലകൊമ്പനെയും എടുത്തിട്ട് കൊട്ടാന്‍ പാകത്തില്‍ അളന്നുമുറിച്ച ശരീരവും ചതുര്‍ക്കളത്തില്‍ എതിരെ നിന്ന് വരുന്ന ബുള്ളറ്റ് ഷോട്ടുകളെ ഒരടി പിന്നോട്ടില്ലാതെ പരാജയപ്പെടുത്താന്‍ ബലത്തില്‍ ചൈനീസ് വന്‍മതില്‍ പോലെ കോട്ട കാത്ത പ്രതിരോധവും പന്ത് കണ്ടാല്‍ അറപ്പ് മാറാത്ത മുന്നേറ്റനിരക്കാരും, കഴിഞ്ഞ കളിയില്‍ എതിരാളികളായ ടൗണ്‍ ടീം കൊടിയത്തൂരിന്റെ തലങ്ങും വിലങ്ങും വെന്ന തുരാ തുരാ ഷോട്ടുകള്‍ എല്ലാം കച്ചക്കെട്ടിയ കൈ പാദം കൊണ്ട് തടുത്ത് വിട്ട ചെകുത്താന്മാരുടെ തലൈവര്‍ ഗോള്‍ബാര്‍ ചുംബിക്കാന്‍ വരുന്ന തുകല്‍ പന്തിനെ അനുവദിക്കാത്ത ഗോള്‍ കീപ്പര്‍ അഭിലാഷും തുടങ്ങിയ വമ്പന്‍ താര തമ്പുരാക്കന്മാരെ അണിനിരത്തി കൊണ്ട് ഉള്ള CHALLENGERS ചെറുവാടിയും നാളെ ഏറ്റുമുട്ടും. കിക്കോഫ് 8.30 pm ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *