വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം

വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം

അത്യന്തം ദാരുണമായ വാര്‍ത്തയാണ് ഇന്നലെ ശ്രവിക്കാനിടയായത്. കാട്ടുപോത്ത് രണ്ടിടങ്ങളിലായി നടത്തിയ ആക്രമത്തില്‍ മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കോട്ടയത്ത് കര്‍ഷകരായ കണമലയില്‍ മക്കൂട്ടുതറ പ്ലാവാനംകുഴിയില്‍ തോമസ് ആന്റണി, പുറത്തേല്‍ ചാക്കോ, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസി കൊല്ലം അഞ്ചല്‍ മാക്കുളം കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ ഗീവര്‍ഗീസ് എന്നിവരാണ് മരിച്ചത്. ശബരിമല വനമേഖലയോട് ചേര്‍ന്ന കണമലയിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കാട്ടുപോത്തുകള്‍ പെതുവെ ആക്രമണകാരികളല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കൂട്ടംതെറ്റിവരുന്ന ആണ്‍ കാട്ടുപോത്തുകളോ, കുട്ടികളുമായി സഞ്ചരിക്കുന്ന കാട്ടുപോത്തിന്റെ കൂട്ടങ്ങളോ ആക്രമണകാരികളാകുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാട്ടുപോകത്തിന്റെ ആക്രമണമുണ്ടായ മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

കാട്ടില്‍വച്ചല്ല ഇവര്‍ക്ക് ജീവഹാനിയുണ്ടായതെന്ന് നാം പ്രത്യേകം ശ്രദ്ധിക്കണം. നാട്ടിലറങ്ങിവന്ന് വീട്ടിലിരിക്കുന്നയാളെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. വനമേഖലയോട് അടുത്ത് താമസിക്കുന്നവര്‍ക്ക് വന്യമൃഗശല്യം എപ്പോഴും ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ്. വന്യമൃഗ ആക്രമണങ്ങളെ ചെറുക്കാനുള്ള പരിശീലനവും ബോധവല്‍ക്കരണവും ഈ മേഖലയിലുള്ളവര്‍ക്ക് നല്‍കേണ്ടതുണ്ട്. കാട്ടാന ആക്രമണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലയിട്ടത്തും കാട്ടാനശല്യം ഉണ്ടായിട്ടുണ്ട്. ജീവഹാനിയും സംഭവിക്കുന്നുണ്ട്. ജനവാസമേഖലിയിലേക്ക് കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയും മറ്റ് വന്യമൃഗങ്ങളും കടന്നുകയറി മനുഷ്യജീവനും കൃഷിക്കും നാശമുണ്ടാക്കുന്നതിന് പരിഹാരം കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നതോടൊപ്പം പൊതുജനങ്ങളും ഇക്കര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. വിലപ്പെട്ട മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ സമൂഹം ജാഗ്രത പുലര്‍ത്തണം.

Share

Leave a Reply

Your email address will not be published. Required fields are marked *