കൊല്ലം: ആരോഗ്യ അവബോധമുണര്‍ത്തിയ ആരോഗ്യവകുപ്പിന്റെ ‘എല്ലാവര്‍ക്കും ആരോഗ്യം’ സെമിനാര്‍ ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ് കേരളീയരെന്നും ആരോഗ്യ ബോധത്തിലുള്ള കൂടുതല്‍ അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി പിന്തുടരേണ്ട ജീവിതശൈലിയെ കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു. സമീകൃതമായ ആഹാരം, കൃത്യമായ വ്യായാമം ഉണ്ടെങ്കില്‍ ജീവിതശൈലി രോഗങ്ങളില്‍ നിന്നും മുക്തരാവാം. ശാസ്ത്രീയമായ ചികിത്സ, നൂതന ചികിത്സ രീതികള്‍, ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികള്‍ എന്നിവയും പരിചയപ്പെടുത്തി. ഡി.എസ്.ഒ മാരായ ഡോ. അജിത, ഡോ. ശരത് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡി.എം.ഒ ഡോ.ഷിനു, ജില്ലാ എജ്യുക്കേഷന്‍ മാസ് മീഡിയ ഓഫിസര്‍ ദിലീപ് ഖാന്‍, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ എസ്.ശ്രീകുമാര്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ ഡോ. ഷൈന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.