കോഴിക്കോട്: ഷോപ്പ് തൊഴിലാളികളുടെ ഇരിപ്പിടാവകാശം ഉറപ്പാക്കുക, എല്ലാ ഷോപ്പ് തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുക, ലേബര്‍ ഇന്‍സ്‌പെക്ഷന്‍ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഷോപ്പ്‌സ് & കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്ന് പ്രസിഡന്റ് അഡ്വ: കെ.പി അനില്‍കുമാറും സെക്രട്ടറി കെ.പി പ്രമോദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2018ല്‍ സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടാവകാശം ലഭ്യമാക്കുന്ന നിയമനിര്‍മാണം നടത്തിയെങ്കിലും പല സ്ഥാപനങ്ങളിലും ഈ നിയമം നിഷേധിക്കപ്പെടുകയാണ്. പ്രശ്‌നപരിഹാരത്തിനായി സംഘടിപ്പിക്കുന്ന കൂട്ടധര്‍ണ വിജയിപ്പിക്കണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ പി. സുകുമാരനും പങ്കെടുത്തു.