കോഴിക്കോട്: രാജ്യത്തെ അഭിഭാഷകരുടെ ഏറ്റവും വലിയ സംഘടിത സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) സംസ്ഥാന സമ്മേളനം 2023 മേയ് 20, 21 തീയതികളില്‍ കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ (ഭട്ട്റോഡ് ബീച്ച്) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20ന് രാവിലെ 10.30ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ അഡ്വ. വൃന്ദ ഗ്രോവര്‍ മുഖ്യപ്രഭാഷണം നടത്തും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍, ഒളിമ്പ്യന്‍ മയൂഖാ ജോണി എന്നിവര്‍ മുഖ്യാതിഥികളാവും. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍, അഡ്വ. പി വസന്തം, ഇ കെ വിജയന്‍ എംഎല്‍എ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍, അഡ്വ. സി ബി സ്വാമിനാഥന്‍, അഡ്വ. പി ഗവാസ്, അഡ്വ. പി ലിവിന്‍സ് തുടങ്ങിയവര്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ഭരണഘടന സംരക്ഷണ സമ്മേളനം ശ്വേത സഞ്ജീവ് ഭട്ട് ഉദ്ഘാടനം ചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍, സത്യന്‍ മൊകേരി, അഡ്വ. എ ജയശങ്കര്‍, അഡ്വ. പി എ അയൂബ് ഖാന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, അഡ്വ. കെ സി അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. ഏഴുമണിക്ക് ‘പാട്ടും പറച്ചിലുമായി ഊരാളി’ പരിപാടി നടക്കും.
21ന് രാവിലെ 11 ന് സമുദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകരെ ആദരിക്കുന്ന സ്നേഹാദരം പരിപാടി ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. കെ രാജന്‍ മുഖ്യാതിഥിയായിരിക്കും. അഡ്വ. കെ മോഹന്‍ദാസ്, അഡ്വ. പി പി ബാലകൃഷ്ണന്‍, അഡ്വ. പി അജയകുമാര്‍, അഡ്വ. എം കെ ജയപ്രമോദ്, അഡ്വ. എല്‍ ജ്യോതികുമാര്‍, അഡ്വ. പി സി മൊയ്തീന്‍, അഡ്വ. ജോണി സെബാസ്റ്റ്യന്‍, അഡ്വ. എ കെ സുകുമാരന്‍ സംസാരിക്കും. രണ്ടുമണിക്ക് മതനിരപേക്ഷ ഇന്ത്യയും സംഘപരിവാര്‍ ഭരണകൂടവും എന്ന വിഷയത്തില്‍ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി പ്രഭാഷണം നടത്തും. വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം നാരായണന്‍, ടി കെ രാജന്‍ മാസ്റ്റര്‍, ടി ടി ജിസ്മോന്‍, പി കബീര്‍, അഡ്വ. സി ടി ജ്യോതി, പി കെ നാസര്‍, അഡ്വ. ബിജു റോഷന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ലോയ്ഴ്സ് എന്ന സംഘടനയില്‍ അഫിലിയേഷനുള്ള ഐ എ എല്‍ സംസ്ഥാന സമ്മേളനത്തില്‍ ‘അഭിഭാഷകര്‍ ഭരണഘടനയുടെ കാവലാള്‍’ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടക്കുക. വിവിധ കോടതി സെന്ററുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
അഡ്വ. കെ.പി ജയചന്ദ്രന്‍ (പ്രസിഡന്റ്), കെ.കെ ബാലന്‍ (സ്വാഗതസംഘം ചെയര്‍മാന്‍), അഡ്വ. സി.ബി സ്വാമിനാഥന്‍ (ജന. സെക്രട്ടറി), അഡ്വ. പി ഗവാസ് (ജനറല്‍ കണ്‍വീനര്‍) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.