തീര സദസ് എന്ന പ്രഹസന സദസിനെതിരേ ബി.ജെ.പി ബദല്‍ ജനകീയ സദസ് നടത്തി

തീര സദസ് എന്ന പ്രഹസന സദസിനെതിരേ ബി.ജെ.പി ബദല്‍ ജനകീയ സദസ് നടത്തി

കോഴിക്കോട്: നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 15ന് സമുദ്രാ ഓഡിറ്റോറിയത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ തീര സദസ് എന്ന പ്രഹസന സദസിനെതിരേ ബി.ജെ.പി നടക്കാവ് മണ്ഡലത്തിലെ തീരദേശ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിന് മുന്നില്‍ നോര്‍ത്ത് നിയോജക മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ എവിടെ സര്‍ക്കാറെ? എന്ന ചോദ്യമുയര്‍ത്തി. ബദല്‍ ജനകീയ സദസ് സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍ എവിടെ ?
മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിക്കേണ്ട ഗ്രാന്റും യൂണിഫോം തുന്നല്‍ കൂലിയും എവിടെ ?
മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസ പദ്ധതി പണം എവിടെ ?
പുതിയാപ്പ , ഭട്‌റോഡ് മേല്‍പ്പാലം എവിടെ ?
വെള്ളയില്‍, മുതല്‍, എടക്കല്‍ വരെയുള്ള വീടുകള്‍ക്ക് പട്ടയം എവിടെ ? തോപ്പയില്‍ മുതല്‍ എടക്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ കടല്‍ ക്ഷോഭത്തിന് പരിഹാരം കാണാന്‍ കടല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കുമെന്ന വാഗ്ദാനം എവിടെ ?
15 വര്‍ഷം മുന്‍പ് സ്ഥാപിച്ച കോന്നാട് ബീച്ചിലെ അലങ്കാര തുണുകള്‍ക്ക് ലൈറ്റ് എവിടെ ?
ഭട്ട് റോഡ് ഗ്രൗണ്ട് നവീകരണം എവിടെ ?
ആരോഗ്യ സബ് സെന്റര്‍ എവിടെ ?
ആവിക്കല്‍ തോട്, കാമ്പുറം വെള്ളരി തോട് നവീകരണം എവിടെ ? എന്നീ ചോദ്യങ്ങള്‍ ബദല്‍ സദസി ഉയര്‍ത്തി. ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി എടുത്തതെന്നും തീരസദസ് എന്ന പേരില്‍ നടക്കുന്നത് പുതിയ തട്ടിപ്പാണന്ന് വി.കെ. സജീവന്‍ പറഞ്ഞു. ശാന്തിനഗര്‍ കോളനിനിവാസികള്‍ പട്ടയ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ. സജീവന് നിവേദനം നല്‍കി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

ജില്ല മത്സ്യ സെല്‍ കോഡിനേറ്റര്‍ പി.കെ.ഗണേശന്‍ , കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, വൈസ് പ്രസിഡണ്ടുമാരായ പി.എം സുരേഷ്, കെ.പി പ്രമോദ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ്, സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍, സഹ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായ്ക്, സെല്‍ കോഡിനേറ്റര്‍ സി.ബിജിത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി. സുരേന്ദ്രന്‍, സുനില്‍ ചന്ദ്രന്‍, ശ്രീജ ജനാര്‍ദ്ധനന്‍, ഏരിയ പ്രസിഡണ്ടുമാരായ മധു കാമ്പുറം, ടി.പി. സുനില്‍ രാജ്, ഏരിയ ജനറല്‍ സെക്രട്ടറിമാരായ, മാലിനി സന്തോഷ്, പ്രോം നാഥ് , കെ.ബസന്ത് , ശശീന്ദ്ര ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *