വിജയ ദിനമായി ആചരിക്കും

വിജയ ദിനമായി ആചരിക്കും

 

കോഴിക്കോട്: ദേശീയ വ്യാപാര ദിനമായ ആഗസ്റ്റ് ഒമ്പതിന് സംസ്ഥാന വ്യാപകമായ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിജയ ദിനമായി ആഘോഷിക്കും. ആഗസ്റ്റ് ഒമ്പതിന് രാവിലെ 9 മണിക്ക് കോഴിക്കോട് വ്യപാര ഭവന് മുമ്പിൽ സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ദീൻ പതാക ഉയർത്തുമ്പോൾ കേരളത്തിലെ മുഴുവൻ വ്യാപാര ഭവനുകളുടെ മുമ്പിലും അതത് ഭാരവാഹികളുടെ നേതൃത്വത്തിൽ പതാക ഉയർത്തും. വിജയാഘോഷത്തിന്റെ ഭാഗമായി പരിസര ശുചീകരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.നസീറുദ്ദീൻ, ജന.സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *