മാഹി: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ പി.ആര്.ടി.സി ബസ്സുകള്‍ക്ക് പകരം മറ്റൊരു ബസ്സ് പുതുച്ചേരിയില്‍ നിന്നും മയ്യഴിക്ക് അനുവദിച്ചതായി രമേശ് പറമ്പത്ത് എം.എല്‍.എ അറിയിച്ചു. സ്കൂള്‍ തുറക്കുന്ന വേളയില്‍ മറ്റൊരു ബസ്സ് കൂടി മാഹിക്ക് ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.