സംസ്ഥാനതല ബാല കായികപ്രതിഭകളെ അനുമോദിക്കുന്നു

സംസ്ഥാനതല ബാല കായികപ്രതിഭകളെ അനുമോദിക്കുന്നു

മാഹി: പുതുച്ചേരിയില്‍ നടന്ന സംസ്ഥാനതല ബാല കായികമേളയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മയ്യഴിയിലെ പതിനെട്ട് കുട്ടികളെ മെയ് 20ന് കാലത്ത് 8.30 ന് മാഹി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അനുമോദിക്കും. മാഹി ഫിറ്റ്‌നസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കൊച്ചുകുട്ടികള്‍ക്കായുള്ള സൗജന്യ കായിക പരിശീലന പരിപാടിയിലെ കുട്ടികളെയാണ് അനുമോദിക്കുന്നത്. ഇതിന് മുന്നോടിയായി മാഹി മേഖലയിലെ 26 വിദ്യാലയങ്ങളില്‍ നിന്നുളള എണ്ണൂറ് കുട്ടികളെ പങ്കെടുപ്പിച്ച് കുട്ടിക്കൂട്ടം കായികമേള സംഘടിപ്പിച്ചിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

പുതുച്ചേരിയില്‍ നടന്ന ബാലകായിക മേളയില്‍ മാഹിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ചാമ്പ്യന്‍ഷാപ്പ് ഉള്‍പ്പടെ ഏഴ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള ബാല കായിക താരങ്ങളാണ്പങ്കെടുത്തത് പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള മേഖലാ തല
ഫുട്ബാള്‍ കോച്ചിങ്ങ് ക്യാംപിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തും. അക്കാദമി ഭാരവാഹികളായ കല്ലാട്ട് പ്രേമന്‍, പി.സി.ദിവാനന്ദന്‍, പി.വി.പ്രജിത്ത്, നിഖില്‍ രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *