കേരളീയസമൂഹം, വണിക്, സംഘങ്ങളായി മാറുന്നു: എന്‍.ശശിധരന്‍

കേരളീയസമൂഹം, വണിക്, സംഘങ്ങളായി മാറുന്നു: എന്‍.ശശിധരന്‍

തലശ്ശേരി: കേരളീയ സമൂഹം ഇന്ന് ‘വണിക്ക് ‘ സംഘങ്ങളായി മാറുകയാണെന്നും, അധികാരത്തിന്റെ തലത്തില്‍ ബന്ധപ്പെട്ടാണ് പലരും പൊതുപ്രവര്‍ത്തനം തന്നെ നടത്തുന്നതെന്നും സമൂഹത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ, അധികാരത്തിന്റെ വക്താക്കളാകാന്‍ വ്യഗ്രത കാട്ടുമ്പോള്‍, നമ്മള്‍ ഫാസിസത്തിന്റെ പ്രയോക്താക്കളാവുകയാണെന്നും നാടകക്കാരനും പ്രമുഖ സാഹിത്യ നിരൂപകനുമായ എന്‍.ശശിധരന്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ അകലത്തിന്റെ ദൈര്‍ഘ്യം കൂടിക്കൂടി വരികയാണ്. ഗാന്ധിവധം നടത്തിയ ആള്‍ക്ക് അമ്പലം പണിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. ചിന്തകനും ഗ്രാന്‍മ തിയേറ്ററിന്റെ ഉപജ്ഞാതാവുമായ എ.വി രത്‌നാകരന്‍ മാസ്റ്ററുടെ മരത്തണലില്‍ എന്ന മന:ശ്ശാസ്ത്ര ദാര്‍ശനിക വിജ്ഞാന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ക്ഷീരഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ രമേശന്‍ ഏറ്റുവാങ്ങി. പി.ആര്‍ വസന്തകുമാര്‍, അഡ്വ.കെ. സത്യന്‍, ചാലക്കര പുരുഷു, ബിജു പുതുപ്പണം, സുരാജ് ചിറക്കര, ഭാസ്‌ക്കരന്‍ കൂരാറത്ത്, പി. പ്രകാശന്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *