കോഴിക്കോട്: ജെ.ഡി.ടി ഇസ്ലാം ഫിസിയോ തെറാപ്പി കോളേജ് സംഘടിപ്പിക്കുന്ന ഫിസിയോ തെറാപ്പി ദേശീയ സമ്മേളനം 19, 20 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്മശ്രീ റാബിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. കായികമത്സരങ്ങള്‍ കമാല്‍ വരദൂരും കലാമത്സരങ്ങളുടെ ഉദ്ഘാടനം സംവിധായകന്‍ മുഹാഷിനും നിര്‍വഹിക്കും. എം.കെ രാഘവന്‍ എം.പി, ജെ.ഡി.ടി ഇസ്ലാം പ്രസിഡന്റ് ഡോ.വി.ഇദ്‌രിസ്, സെക്രട്ടറി ഡോ.പി.സി അന്‍വര്‍, ജോയിന്റ് സെക്രട്ടറി എ.പി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 1500ഓളം ഫിസിയോ തെറാപ്പി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രൊഫഷണല്‍സ് പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി 50ഓളം അക്കാദമിക് വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പേപ്പര്‍ പ്രസന്റേഷന്‍, ക്വിസ്, കലാ-കായിക മത്സരങ്ങള്‍, ലൈവ് മ്യൂസിക് ബാന്‍ഡ് എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ടി. സജീവന്‍(പ്രിന്‍സിപ്പാള്‍, ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറാപ്പി കോളേജ്), അബ്ദുല്‍ ഹമീദ്(പ്രിന്‍സിപ്പാള്‍, ജെ.ഡി.ടി ഇസ്ലാം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) എന്നിവര്‍ സംബന്ധിച്ചു.