തിരുവനന്തപുരം: സഫിന്‍ ഇന്ത്യ മാനേജിങ് ഡയരക്ടറായി സുജ ചാണ്ടിയെ നിയമിച്ചു. ബാങ്കുകള്‍ക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ സേവനം നല്‍കുന്ന ആഗോള കമ്പനിയാണ് സഫിന്‍. തിരുവനന്തപുരത്തുനിന്നായിരിക്കും സഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുജ ചാണ്ടി ചുക്കാന്‍ പിടിക്കുക. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായ ഇന്ത്യന്‍മേഖലയുടെ വളര്‍ച്ചക്കുവേണ്ടിയാണ് സുജയെ നിയമിച്ചിട്ടുള്ളത്. നേരത്തെ നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയിരുന്നു. ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ ഭാര്യയാണ്.