തൃശ്ശൂര്‍: ഉള്ളിന്റെ ഉള്ളില്‍ നിന്ന് കലകള്‍ രൂപാന്തരപ്പെടുന്നത് മനുഷ്യനന്മയ്ക്കും മാനസിക ഉല്ലാസത്തിനുമാണെന്നും അതിനാല്‍ കലകളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ഭാരത് എം.ഡി ഫൗണ്ടേഷന്റെ ചാരിറ്റിക്കായി യൂണിവേഴ്‌സല്‍ ഡാന്‍സ് കൂട്ടായ്മയും സെഡ് എക്‌സ് മീഡിയയും ഡിജിറ്റല്‍ കാര്‍വിങ്ങും ചേര്‍ന്ന് കിഴക്കേകോട്ട പോട്ടോക്കാരന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആയുര്‍ശാന്തി നൃത്ത പഠനശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത നൃത്ത സംവിധായകന്‍ പോള്‍സന്‍ തോമസ് അധ്യക്ഷത വഹിച്ചു. മുഹമ്മദാലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സിദ്ധി നാലകത്ത്, സാജന്‍ ജോണി, സുരേഷ് മുകുന്ദ്, ബിക്കിദാസ്, ഭാഗ്യശ്രീ സിംഗ്, സഹീറ ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.