വെറ്ററിനറി ഡോക്ടര്‍ ബിരുദദാനം 20ന് ഗവര്‍ണര്‍ നിര്‍വ്വഹിക്കും

വെറ്ററിനറി ഡോക്ടര്‍ ബിരുദദാനം 20ന് ഗവര്‍ണര്‍ നിര്‍വ്വഹിക്കും

വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ നാലാമത് ബിരുദദാന ചടങ്ങ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. പൂക്കോട് സര്‍വ്വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ വെച്ച് മെയ് 20 ശനിയാഴ്ച രാവിലെ 11 മണിക്കാണ് ബിരുദദാനം. ചടങ്ങില്‍ പ്രോ-ചാന്‍സലര്‍ കൂടിയായ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ( അനിമല്‍ സയന്‍സസ്) ഡോ. ഭൂപേന്ദ്രനാഥ് ത്രിപാഠി എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ കേരള വെറ്ററിനറി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം. ആര്‍ ശശീന്ദ്രനാഥ് സ്വാഗതം പറഞ്ഞ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷണിക്കപ്പെട്ടവര്‍ രാവിലെ പത്ത് മണിയ്ക്ക് മുമ്പ് തന്നെ ഹാളില്‍ ഹാജരാകണം. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കുന്നതല്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *