അപ്പു നെടുങ്ങാടി അനുസ്മരണ സമിതി ചിത്രരചനാ മത്സരം നടത്തി

അപ്പു നെടുങ്ങാടി അനുസ്മരണ സമിതി ചിത്രരചനാ മത്സരം നടത്തി

കോഴിക്കോട്: റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. പ്രശസ്ത ചിത്രകാരന്‍ ഗുരുകുലം ബാബു ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ എന്‍.വി ബാബുരാജ് അധ്യക്ഷത വഹിച്ചു. ബാബു പണിക്കര്‍, കെ.എം ശശിധരന്‍, പി. സുന്ദര്‍ദാസ്, വി. ബാലമുരളി ആശംസകള്‍ നേര്‍ന്നു. അനുസ്മരണ സമിതി കണ്‍വീനര്‍ പി.കെ ലക്ഷ്മിദാസ് സ്വാഗതവും, പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന മത്സരത്തില്‍ 100 ലധികം കുട്ടികള്‍ പങ്കെടുത്തു. ഫലപ്രഖ്യാപനം പിന്നീട്.

Share

Leave a Reply

Your email address will not be published. Required fields are marked *