നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം അഡ്വ.പി.ഗവാസ്

നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം അഡ്വ.പി.ഗവാസ്

കോഴിക്കോട്; കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ് പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസവും വർദ്ധിക്കുകയാണ്. നിർമ്മാണ സാമഗ്രികളായ സിമന്റ്, കമ്പി, ടാർ, പിവിസി പൈപ്പുകൾ എന്നിയുടെ വില 100%ത്തിലധികമാണ് വർദ്ധിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയാൽ പോരെന്നും, ആശ്വാസ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റ് പദ്ധതികൾ നടപ്പിലാക്കുന്ന കരാറുകാർക്ക് വർക്കുകൾ പൂർത്തിയാക്കാൻ കഴിയാത്ത രൂപത്തിലാണ് നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിക്കുന്നത്. ഇതുമൂലം നിർമ്മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഓൾ ഗവണ്മെന്റ് കോൺട്രാക്ടർസ് ഫെഡറഷൻ    ആദായ നികുതി ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.നാഗരത്‌നൻ, എൻ.റിയാസ്, പി.സോമശേഖരൻ, കെ.എം.ബാബു സംസാരിച്ചു. ജില്ലാ  സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജോ.സെക്രട്ടറി കെ.ഷാജൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *