അസമില്‍ 600 മദ്‌റസകള്‍ പൂട്ടി; ഇനി 300 എണ്ണം കൂടി പൂട്ടും: ഹിമന്ത ബിശ്വ ശര്‍മ

അസമില്‍ 600 മദ്‌റസകള്‍ പൂട്ടി; ഇനി 300 എണ്ണം കൂടി പൂട്ടും: ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: ഞാന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തെ 600 ഓളം മദ്‌റസകള്‍ പൂട്ടിയെന്നും ഇനി ഈ വര്‍ഷം 300 മദ്‌റസകള്‍ കൂടി അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കരിംനഗറില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

” അസമിലെ ലൗജിഹാദ് തടയാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സംസ്ഥാനത്തെ മദ്‌റസകള്‍ അടച്ചു പൂട്ടാനും പ്രവര്‍ത്തിക്കുന്നു. ഇതുവരെ ഞാന്‍ മുഖ്യമന്ത്രിയായ ശേഷം 600 മദ്‌റസകള്‍ അടച്ചുപൂട്ടി. ഈ വര്‍ഷം 300 മദ്‌റസകള്‍ കൂടി പൂട്ടുമെന്നാണ് ഉവൈസിയോട് എനിക്ക് പറയാനുള്ളത്.” എന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയോട് പറയാനുള്ളത് എന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് 600 മദ്‌റസകള്‍ അടച്ചുപൂട്ടിയതെന്നായിരുന്നു നരേത്തെ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം അവസാനിപ്പിക്കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *