പോലിസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് എസ്.ഐക്ക് പരിക്കേറ്റു

പോലിസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; തിരുവനന്തപുരത്ത് എസ്.ഐക്ക് പരിക്കേറ്റു

തിരുവനന്തപുരം: പോലിസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ പട്രോളിങ് സംഘം വാഹന പരിശോധന നടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ എസ്.ഐക്ക് പരിക്കേറ്റു. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കമ്പി കൊണ്ട് പോലിസുകാരന്റെ തലക്ക് അടിക്കുകയായിരുന്നു. ഗ്രേഡ് എസ്.ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *