‘കടാശ്ശേരി ശങ്കരന്‍’ അനുസ്മരണ സമ്മേളനം നടത്തി

‘കടാശ്ശേരി ശങ്കരന്‍’ അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്: നീണ്ട വ്യാഴവട്ടക്കാലം തൊഴിലാളി-സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കടാശ്ശേരി ശങ്കരന്റെ ഒമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും കാടാശ്ശേരി ശങ്കരന്‍ മെമ്മോറിയല്‍ പുരസ്‌കാര വിതരണവും നടത്തി. ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത നിര്‍വഹിച്ചു. പുരുഷോത്തമം പുതുക്കുടി പുരസ്‌കാരം ഏറ്റുവാങ്ങി. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.വി സുബ്രമണ്യന്‍ മുഖ്യാതിഥിയായിരുന്നു. എം.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സദാനന്ദന്‍.പി, എം.എ റഹ്‌മാന്‍, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍, തങ്കം പറമ്പില്‍, ബീന ഗോപാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീകല വിജയന്‍ സ്വാഗതവും ജനറല്‍ കണ്‍വിനര്‍ സി.ശശി നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *