മാതൃദിനത്തില്‍ അമ്മമാര്‍ക്കായി വെല്‍നെസ് പാക്കേജുകളില്‍ 50% ഇളവുകള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

മാതൃദിനത്തില്‍ അമ്മമാര്‍ക്കായി വെല്‍നെസ് പാക്കേജുകളില്‍ 50% ഇളവുകള്‍ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ലോക മാതൃദിനത്തോടനുബന്ധിച്ച് മെയ് 14 മുതല്‍ ജൂണ്‍ 14 വരെ സ്ത്രീകള്‍ക്കായി വെല്‍നെസ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. അമ്മമാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന പരിശോധനകളും വിവിധ ടെസ്റ്റുകളും ഉള്‍പ്പെടെ ഏഴ് പാക്കേജുകളിലായാണ് 50% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മാമ്മോഗ്രഫിയ്ക്കും 50 ശതമാനം കിഴിവും ലഭ്യമാണ്.

‘ആരോഗ്യപ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. വ്യത്യസ്ത പ്രായക്കാര്‍ക്കും അവരുടെ വിവിധ ആരോഗ്യ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പാക്കേജുകളാണ് ആസ്റ്റര്‍ മിംസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഓരോ അമ്മമാര്‍ക്കും ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആസ്റ്റര്‍ മിംസ് പ്രതിജ്ഞാബദ്ധരാണെന്ന്’ കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്മാടത്ത് പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിന് സമഗ്രമായ പരിശോധനകളും ടെസ്റ്റുകളും വാഗ്ദാനം ചെയ്യുന്നതില്‍ ആസ്റ്റര്‍ മിംസ് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്റ്റര്‍ സില്‍വര്‍ പ്ലസ്, ആസ്റ്റര്‍ ഗോള്‍ഡ് പ്ലസ്, ആസ്റ്റര്‍ സില്‍വര്‍, ആസ്റ്റര്‍ ഗോള്‍ഡ്, ആസ്റ്റര്‍ ബേസിക്, ആസ്റ്റര്‍ ഹാര്‍ട്ട് ചെക്കപ്പ്, മാമ്മോഗ്രഫി എന്നിങ്ങനെ ഏഴ് പാക്കേജുകളില്‍ നിന്ന് ഡോക്ടറുടെ പരിശോധന കൂടാതെ തന്നെ അവരവര്‍ക്ക് അനുയോജ്യമായ പാക്കേജ് സ്വയം തിരഞ്ഞെടുക്കാം. മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 91-9539425653 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *