കോഴിക്കോട്: ബുക്കിങ്ങിലും വരുമാനത്തിലും റെക്കോര്‍ഡിട്ട വന്ദേ ഭാരത് ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.എ മെഹബൂബ് ആവശ്യപ്പെട്ടു. കേരളത്തില്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ വന്ദേ ഭാരത് തുടരുന്ന സമയനിഷ്ഠയും ഉയര്‍ന്ന വരുമാനവും അഭിനന്ദനം അര്ഹിക്കുതാണ്. നിലവില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് സര്‍വീസിന്റെ ആവറേജ് ബുക്കിംഗ് 225% ആണ്. യാത്രക്കാര്‍ കൂടുതലായി ഈ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ സന്നദ്ധരാണ്. അതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള മംഗലാപുരം-കോയമ്പത്തൂര്‍ റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് തുടങ്ങണം. കൂടാതെ കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഒരു സര്‍വീസ് കൂടെ ആരംഭിക്കണമെന്നും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വ്യാപാര ആവശ്യങ്ങള്‍ക്ക് പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടാന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഉപകാരപ്പെടുന്നുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് നവീകരണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും മലബാര്‍ ചേംബര്‍ നേതൃത്വം ആവശ്യപ്പെട്ടു.