തലശ്ശേരി:അറുപത് വര്‍ഷം പിന്നിട്ട പാലയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളിതുവരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം – വയലറ്റ് എന്ന പേരില്‍ മെയ് 14ന് ഞായറാഴ്ച സംഘടിപ്പിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് മുന്നോടിയായി സ്‌കൂളിന്റെ മതിലില്‍ വൈവിധ്യങ്ങളായ ചിത്രങ്ങള്‍ വരച്ച് ചിത്രമതില്‍ രചിച്ചു. ലഹരി മരണത്തിലേക്കുള്ള കൗണ്ട്ഡൗണ്‍, വിദ്യയാണ് ലഹരി, ബുദ്ധന്‍, കടല്‍ത്തീരം, തലശ്ശേരി കോട്ട തുടങ്ങി നിരവധി ചിത്രങ്ങള്‍ ഹൈസ്‌കൂളിന്റെ മതിലില്‍ മിഴി തുറന്നു.
സെല്‍വന്‍ മേലൂരിന്റെ നേതൃത്വത്തില്‍ എ സത്യനാഥ, സന്തോഷ് മുഴപ്പിലങ്ങാട് ഷമില്‍ കുമാര്‍,നീതു അണ്ടല്ലൂര്‍ ,രാഗേഷ് പുന്നോല്‍, സുരേഷ് പാനൂര്‍, ലിജിന ഷിജിത്ത്, എം.പി. റവിന, ഷാജി ചാലാടന്‍, എ.രവീന്ദ്രന്‍, പ്രദീഷ് മേലൂര്‍ പി.കെ ഷീന, ഡി. പ്രിയങ്ക എന്നീ കലാകാരന്മാരാണ് ചിത്രങ്ങള്‍ വരച്ചത്. ചിത്രമതിലിന്റെ സമര്‍പ്പണം പ്രശസ്ത ചിത്രകാരന്‍ കെ കെ മാരാര്‍ നിര്‍വ്വഹിച്ചു. വയലറ്റ് സംഘാടക സമിതി ചെയര്‍മാനും ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എന്‍ കെ രവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി. ശ്രീജിത്ത്, സെല്‍വന്‍ മേലൂര്‍, പി ടി എ പ്രസിഡണ്ട് വി.ജി.ബിജുസംസാരിച്ചു