ബസ്സുകളെല്ലാം കട്ടപ്പുറത്ത്: ജനം പെരുവഴിയില്‍

ബസ്സുകളെല്ലാം കട്ടപ്പുറത്ത്: ജനം പെരുവഴിയില്‍

ചാലക്കര പുരുഷു

മാഹി: സ്വകാര്യ ബസ്സുകള്‍ സര്‍വിസ് നടത്താത്ത മയ്യഴിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ യാത്രാ ദുരിതം അതിരൂക്ഷം. മാഹിയില്‍ സര്‍വിസ് നടത്തി വരുന്ന പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നാല് ടൗണ്‍ ബസ്സുകളും 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞതോടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഓട്ടം നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. ഇപ്പോള്‍ ഏക ആശ്രയം സഹകരണ ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റിയുടെ രണ്ട് ബസ്സുകള്‍ മാത്രമാണ്. നേരത്തെ നാല് വീതം സഹകരണ ബസ്സുകളും, സര്‍ക്കാര്‍ ബസ്സുകളും സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് സഹകരണ ബസ്സുകള്‍ മാത്രമാണ് ഓടുന്നത്.

മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മൂലക്കടവ് വരെയും തിരിച്ചുമായി ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ ചാലക്കര വഴിയും ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്‍ വഴിയുമായി രണ്ട് സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെ 10 ഓളം ബസ്സുകള്‍ സര്‍വ്വീസ് നടത്തിയ പ്രദേശത്താണ് ഇപ്പോള്‍ രണ്ടു ബസ്സുകള്‍ മാത്രം ഓടുന്നത്.
ചാലക്കര വഴിയും സ്പിന്നിങ്ങ് മില്‍ വഴിയുമായി ഓടിയിരുന്ന രണ്ട് സ്വകാര്യ ബസ്സുകള്‍ വര്‍ഷങ്ങളായി ഓട്ടം നിര്‍ത്തിയിരുന്നു. എന്നാല്‍ കൃത്യമായി സര്‍വ്വീസ് നടത്തിവന്നിരുന്ന സര്‍ക്കാര്‍ – സഹകരണ മേഖലയിലെ എട്ട് ബസ്സുകളുടെ സര്‍വ്വീസ് താളം തെറ്റിയിട്ട് നാലു വര്‍ഷത്തോളമായി. കൊവിഡിനെ തുടര്‍ന്ന് പൊതുഗതാഗതത്തിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാനോ, നിലവിലെ റൂട്ടുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനോ, ആവശ്യമായ ജീവനക്കാരെ നിയമിക്കാനോ, പുതിയ ബസ്സുകള്‍ അനുവദിക്കാനോ തയ്യാറാവതെയുള്ള അധികൃതരുടെ മെല്ലേ പോക്ക് നയമാണ് പൊതുഗതാഗതം ദുരിതത്തിലാവാന്‍ പ്രധാന കാരണം.
മാഹിയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനം മൂലക്കടവില്‍ നിന്നും മാഹിയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ദിവസം 20 രൂപയ്ക്ക് യാത്ര ചെയ്യേണ്ടവര്‍ ഇന്ന് യാത്രയ്ക്കായി മറ്റുവഴികള്‍ തേടുമ്പോള്‍, ഓട്ടോറിക്ഷക്കും മറ്റുമായി ദിനംപ്രതി 400 രൂപയോളം മാറ്റിവയ്‌ക്കേണ്ട ദുരവസ്ഥയാണ്. നിലവില്‍ ഓടുന്ന രണ്ടു ബസ്സുകളും ചാലക്കര വഴിമാത്രമാണ്. സ്പിന്നിങ്ങ് മില്‍ വഴിയുള്ള യാത്രാ ക്ലേശം അതിരൂക്ഷമാണ്. എന്നാല്‍ കൃത്യമായി സര്‍വ്വീസ് നടത്തിവന്നിരുന്ന സര്‍ക്കാര്‍ – സഹകരണ മേഖലയിലെ എട്ടോളം ബസ്സുകളുടെ സര്‍വ്വീസ് താളം തെറ്റിയിട്ട് നാലു വര്‍ഷത്തോളമായി. കൊവിഡിനെ തുടര്‍ന്ന് പൊതുഗതാഗതത്തിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാനോ, നിലവിലെ റൂട്ടുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനോ, ആവശ്യമായ ജീവനക്കാരെ നിയമിക്കാനോ, പുതിയ ബസ്സുകള്‍ അനുവദിക്കാനോ തയ്യാറാവതെയുള്ള അധികൃതരുടെ മെല്ലേ പോക്ക് നയമാണ് പൊതുഗതാഗതം ദുരിതത്തിലാവാന്‍ പ്രധാന കാരണം.
സ്പിന്നിങ്ങ് മില്‍ വഴിയുള്ള യാത്ര ക്ലേശം വര്‍ധിച്ചിരിക്കുകയാണ്. 35 ഓളം സ്‌കൂളുകളും പൊളിടെക്കനിക്ക്, ഐ.ടി.ഐ, ആയുര്‍വേദ മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ് ഉള്‍പ്പെടെയുള്ള ഏഴോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മാഹിയില്‍ ജൂണ്‍ മാസം വിദ്യാലയങ്ങള്‍ കൂടി തുറന്നാല്‍ പിഞ്ചു കുട്ടികളുടെ യാത്ര പോലും വന്‍ ദുരന്തമായി മാറും. ലാഭനഷ്ടം നോക്കി പൊതുഗതാഗതം നിര്‍ത്തലാക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണ്.

മാഹിയില്‍ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും നിത്യേന സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകളുടെ അവസ്ഥയും ഏറെ ദയനീയമാണ്. ഇതിനായി പുതിയ രണ്ടു ബസ്സുകള്‍ അനുവദിക്കുമെന്ന സ്ഥിരം പല്ലവി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു പരിഹാരവുമായില്ല. മാഹിയില്‍ നിന്നും ഗുരുവായൂര്‍, മൂകാംബിക, കാരയ്ക്കാല്‍, ബാംഗ്ലൂര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് റൂട്ടുകള്‍ ഉണ്ടെങ്കിലും, സര്‍വ്വീസ് നടത്താന്‍ തയ്യാറാവാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്.
തീരെ കണ്ടീഷന്‍ കുറഞ്ഞ ദീര്‍ഘ ദൂര ബസ്സുകളില്‍ ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ പുതുച്ചേരിക്കും. തിരിച്ചും സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘദൂര ബസ്സുകളുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. ഇതിനായി പുതിയ രണ്ടു ബസ്സുകള്‍ അനുവദിക്കുമെന്ന സ്ഥിരം പല്ലവി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു പരിഹാരവുമായില്ല.

 

‘ മയ്യഴിയിലെ ഉള്‍നാടന്‍ റോഡുകളുടെ പ്രത്യേകത പരിഗണിച്ച് മിനിബസ്സുകള്‍ അനുവദിക്കണം ‘

കെ.ഹരിന്ദ്രന്‍ (ഐ.എന്‍.ടി.യു.സി. ദേശീയ സെക്രട്ടറി)

‘പൊതുഗതാഗത സൗകര്യം പാടേ നിരാകരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഇതര സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും ‘

ഇ.കെ. റഫീഖ് (ജനറല്‍ സെക്രട്ടറി, ജനശബ്ദം മാഹി)

 

Share

Leave a Reply

Your email address will not be published. Required fields are marked *