മായം കലരാത്ത മാമ്പഴത്തിനായി മാമ്പഴ മേളയിലെത്തൂ…

മായം കലരാത്ത മാമ്പഴത്തിനായി മാമ്പഴ മേളയിലെത്തൂ…

കോഴിക്കോട്: ഒട്ടും മായം കലരാത്തതും പാലക്കാടന്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതുമായ വ്യത്യസ്ത ഇനം മാമ്പഴങ്ങളൊരുക്കി കാലിക്കറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മാമ്പഴ പ്രദര്‍ശനം രണ്ട് ദിനം കൂടി.
ചെറൂട്ടി റോഡിലെ ഗാന്ധി പാര്‍ക്കിലാണ് മാമ്പഴ മേള ഒരുക്കിയിട്ടുള്ളത്. മുതലമടയിലെ കര്‍ഷകരില്‍നിന്ന് മുതലമട അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി ശേഖരിച്ച് കൊണ്ടുവന്നതും നമ്മുടെ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള തളിപറമ്പ് ജില്ലാ കൃഷി ഫാമില്‍നിന്ന് ശാസ്ത്രീയ പരീക്ഷണ ഫലമായി ഉല്‍പ്പാദിപ്പിച്ച മാമ്പഴങ്ങളും മേളയിലുണ്ട്. മെയ് അഞ്ചിന് ആരംഭിച്ച മേള ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. മിതമായ വിലയില്‍ ശുദ്ധമായ വ്യത്യസ്ത ഇനം മാമ്പഴം ലഭിക്കുന്നു എന്നതും മാങ്ങ കൊണ്ടുള്ള അച്ചാറുകള്‍ ജ്യൂസ്, തളിപ്പറമ്പ് സര്‍ക്കാര്‍ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിച്ച 100 ശതമാനം അങ്കുരണശേഷിയുള്ള പച്ചക്കറി വിത്തുകള്‍ മാവിന്‍തൈകള്‍ എന്നിവയും ഇവിടെ നിന്ന് ലഭിക്കും.
പഴുത്തതും പഴുക്കാന്‍ പാകത്തിലുള്ളതുമായ മാങ്ങകള്‍ ലഭ്യമാവും. പഴുക്കാന്‍ പാകമായ മാങ്ങകള്‍ 2,3 ദിവസം വീട്ടില്‍ സൂക്ഷിച്ചാല്‍ നന്നായി പഴുത്ത് വരും.
പ്രദര്‍ശന നഗരിയില്‍ കഴിഞ്ഞ ദിവസമാണ് പൊടി പറത്തിയ മാമ്പഴതീറ്റ മത്സരങ്ങള്‍ നടന്നത്. ഈ വര്‍ഷത്തെ പ്രത്യേകത ധാരാളം സ്ത്രീകള്‍ പങ്കെടുത്ത വിവിധ മാമ്പഴ വിഭവങ്ങള്‍ തയ്യാറാക്കുന്ന മത്സരങ്ങളും വാശിയോടെ നടന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും നല്‍കി. നിരവധി വര്‍ഷങ്ങളായി ചെറൂട്ടി റോഡിലെ ഗാന്ധിപാര്‍ക്കില്‍ സൊസൈറ്റി നടത്തുന്ന ഈ മാമ്പഴ മേളക്ക് വലിയ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്. മേള 10ന് സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *