മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ജന്മദിനം ആചരിച്ചു

മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ജന്മദിനം ആചരിച്ചു

കോഴിക്കോട്:  ഇടുങ്ങിയ ഭിത്തികളാല്‍ വേര്‍തിരിക്കപ്പെടാത്ത വിശാല ലോകത്തെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ നെയ്‌തെടുത്ത ഋഷികവിയായിരുന്നു ടാഗോര്‍. പത്തൊമ്പതാം നൂറ്റാണ്ട് അവസാനിക്കുകയും ഇരുപതാം നൂറ്റാണ്ട് പിറക്കുകയും ചെയ്യുന്ന സമയത്ത് പടിഞ്ഞാറ് ആകാശത്തില്‍ ചുവപ്പ് നിറം തളം കെട്ടിനില്‍ക്കുന്നത് ടാഗോര്‍ കാണുകയുണ്ടായി. മനുഷ്യര്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ കൊണ്ട് അവര്‍ പട വെട്ടുകയും ചോരപ്പുഴ ഒഴുകുകയും ചെയ്യുന്നതായിരിക്കും 20ാം നൂറ്റാണ്ടെന്ന് ടാഗോര്‍ അഭിപ്രായപ്പെട്ടു. അതിനുശേഷം രണ്ടു ലോകമഹായുദ്ധങ്ങള്‍ ഉണ്ടായി എന്നത് ആ കവിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഉദാഹരണമായിരുന്നു.

വിദ്യാഭ്യാസംകൊണ്ട് ഹൃദയവികാസമുണ്ടായില്ലെങ്കില്‍ അത് അര്‍ത്ഥശൂന്യമായിരിക്കുമെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. ഹൃദയ വികാസത്തിന് ചിത്രകല, സംഗീതകല അഭിനയകല, ശില്പകല ഇവയെല്ലാം അഭിരുചിയുടെ വ്യാപനമുണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജനഗണമനയിലെ അധിനായകന്‍ ജോര്‍ജ് ആറാമന്‍ രാജാവാണെന്ന് ചിലര്‍ പറഞ്ഞു പരത്തുന്നത് ടാഗോറിന്റെ വ്യക്തിത്വവും വീക്ഷണവും സംസ്‌കാരവും ശരിയായ രീതിയില്‍ മനസ്സിലാക്കാത്ത വിവര ദോഷികളാണ്.
പ്രസംഗത്തില്‍ ഡോക്ടര്‍ ആര്‍സു പറഞ്ഞു.

സുഭാഷ് ചന്ദ്രബോസ് ലൈബ്രറി സെക്രട്ടറി ശ്രീ ശശി എന്‍ കെ .സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡണ്ട് ബാലകൃഷ്ണന്‍. സി കെ. അദ്ധ്യക്ഷനായിരുന്നു. ആകാശവാണി മുന്‍ അസി: ഡയറക്ടര്‍ വാസവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു .

നാനാ തുറകളില്‍ വിശിഷ്ട സേവനം നടത്തിയ ഉമാദേവി കായില പറമ്പത്ത്, ഇഗ്ലു മനോജ്, ന്യൂറുദ്ദീന്‍ മുതിരപ്പറമ്പത്ത്, അനിഷ് മാധവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡോക്ടര്‍ പ്രീത, ഇയ്യച്ചേരി പത്മിനി ടീച്ചര്‍ എന്നിവര്‍ ടാഗോറിന്റെ കവിതകള്‍ ആലപിച്ചു. ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, അസ്വെങ്ങ് പാടത്തൊടി, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, ടി വി ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രമോദ് ഇയ്യച്ചേരി, മണിലാല്‍, റസാഖ എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈബ്രറി പ്രവര്‍ത്തകരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *