സൗദി ഇന്ത്യന്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

സൗദി ഇന്ത്യന്‍ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: സൗദി ഇന്ത്യന്‍ അസോസിയേഷന്‍ ബഹുജന പങ്കാളിത്തത്തോട് കൂടി സംഘടിപ്പിച്ച ചടങ്ങില്‍ സംഘടനയുടെ ലോഗോ പ്രകാശന ചടങ്ങ് ജിദ്ദ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി ഉദ്ഘാടനം ചെയ്തു. സൗദിയില്‍ നിരവധി സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളും സ്വന്തം സ്വന്തം കംപാര്‍ട്മെന്റുകളിലായി ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാര്‍ എന്ന വിശാലമായ മാനത്തോടെ നിര്‍വഹിക്കാനുള്ള അവസരമാണ് സൗദി ഇന്ത്യന്‍ അസോസിയേഷനിലൂടെ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സൗദി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ വെളിയംകോട് ബട്ടണ്‍ അമര്‍ത്തി സ്‌ക്രീനില്‍ ലോഗോ പ്രകാശനം ചെയ്ത് സംഘടനയുടെ ലോഗോ ജിദ്ദക്ക് സമര്‍പ്പിച്ചു. ഷാജു അത്താണിക്കല്‍ ആമുഖ പ്രസംഗം നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവര്‍ക്ക് തണലും തലോടലുമാകാനുള്ള ഒരു മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യന്‍ അസോസിയേഷനെ വളര്‍ത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഡോ: വിനിതാ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജാഫര്‍ പാലക്കോട്, കബീര്‍ കൊണ്ടോട്ടി, ഷാഫി പവര്‍ഹൗസ്, സലാഹ് കാരാടന്‍, യു.എം ഹുസ്സൈന്‍ മലപ്പുറം, കെ.പി ഉമ്മര്‍ മങ്കട, റഷീദ് ഓയൂര്‍, ഗഫൂര്‍ ചാലില്‍, താജ് മണ്ണാര്‍ക്കാട്, ഷമര്‍ജാന്‍ കോഴിക്കോട്, ജലീല്‍ പരപ്പനങ്ങാടി, ടി.കെ അബ്ദുറഹിമാന്‍, അസ്ഹബ് വര്‍ക്കല, സിമി അബ്ദുല്‍ ഖാദര്‍ (വനിതാവിംഗ്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പരിപാടിയുടെ അവതാരകന്‍ വിജേഷ് ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി. അബ്ദുറസാഖ് മമ്പുറം 19ന് നടക്കുന്ന ഉദ്ഘാടന സെറിമണി വിവരണം നടത്തി. തുടര്‍ന്ന് നടന്ന ഗാനസദ്യയില്‍ ജിദ്ദയിലെ പ്രമുഖ ഗായകന്മാരായ മിര്‍സ ഷരീഫ്, ജമാല്‍ പാഷ, ബൈജു ദാസ്, ഡോ: ഹാരിസ്, മുംതാസ് റഹ്‌മാന്‍, സോഫിയ സുനില്‍, ഫാത്തിമ ഖാദര്‍ ആലുവ, കമറുദ്ദീന്‍, മുബാറക്, തുടങിയവര്‍ ഗാനാലാപനം നടത്തി.

അബ്ദുല്‍ ഖാദര്‍ ആലുവ, സുരേഷ് പഠിയം, ഹിജാസ് കളരിക്കല്‍, സിയാദ് അബ്ദുള്ള, നിസാര്‍ മണ്ണാര്‍ക്കാട്, സമീര്‍ മണ്ണാര്‍ക്കാട്, ജംഷീര്‍ അലനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നജീബ് കോതമംഗലം സ്വാഗതവും അബ്ദുറസാഖ് ആലുങ്കല്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *