കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളുടെ ആസിഡ് ആക്രമണത്തിനും പീഡനത്തിനും ഇരയായി സ്വന്തം ജീവിതവും കുടുംബവും നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ‘മയക്കം’ സിനിമ റിലീസിനൊരുങ്ങുന്നതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവാഗതനായ നിധീഷ് പാലക്കലാണ് ക്യാമറയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എന്‍.കെ സത്യനാണ് നിര്‍മാതാവ്. കഥയും തിരക്കഥയും അജിത്ത് അഴീക്കലിന്റേതാണ്. നടന്‍ രാജന്‍ പാടൂര്‍, പുതുമുഖ താരങ്ങളായ ജസീല്‍, ജമാല്‍, ബിനി കേതല്ലൂര്‍, അക്കോപുളിക്കല്‍, മഹാദേവന്‍, രാമന്‍ കോഴിക്കോട്, വിഷ്ണു, ജിതിന്‍, ശ്രുതിന്‍, സാജിത്ത് ഉണ്ണികൃഷ്ണന്‍,സെനിത്, ഷുക്കൂര്‍ അഭീഷ്, ആന്‍വിയ, ഐശ്വര്യ, ഉജ്ജ്വല, ഡില്ല, ബിന്ദു എന്നിവര്‍ അഭിനേതാക്കളാണ്. ബാബു മാങ്കാവാണ് അസോസിയേറ്റ് ഡയരക്ടര്‍, ആര്‍ട്ട്-മഹാദേവനും മേക്കപ്പ് ഷെല്‍ന അശോകനും നിര്‍വഹിച്ചിരിക്കുന്നു. അനില്‍ എം.സിയാണ് അസിസ്റ്റന്റ് ഡയരക്ടര്‍. നാല് മാസംകൊണ്ട് 35 ലൊക്കേഷനുകളിലാണ് ചിത്രീകരണം നടന്നത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ സത്യന്‍, നിതീഷ് പാലക്കല്‍, ജസീല്‍ ജമാല്‍, ബിനി കേതല്ലൂര്‍, അന്‍വിയ, അനില്‍കുമാര്‍ എം.സി എന്നിവര്‍ പങ്കെടുത്തു.