ഇന്റർനെറ്റ് കടകൾ തുറക്കാൻ അനുവദിക്കണം

കോഴിക്കോട്: ‘ഞങ്ങൾക്കും ജീവിക്കണം തുല്യ നീതിക്കായ്’ എന്ന മുദ്രാവാക്യവുമായി ഇന്റർനെറ്റ് ഓൺലൈൻ സർവ്വീസ് അസോസിയേഷൻ നിൽപു സമരം നടത്തി. ജില്ലയിലുടനീളം മെമ്പർമാരുടെ വീടുകൾക്കും അടച്ചിട്ട ഷോപ്പുകൾക്കു മുന്നിലുമായി 400ലധികം കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് തുറക്കുവാൻ അനുവദിക്കണമെന്നും സൗജന്യ കോവിഡ് രജിസ്‌ട്രേഷൻ നൽകി വരുന്നതിനാൽ ഈ മേഖലയെ ആവശ്യ സർവ്വീസായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ അപേക്ഷകളും കോവിഡ് വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനും വേണ്ട സർവ്വീസുകളും അടച്ചിടുന്നതുമൂലം ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
മാസങ്ങളോളം പൂട്ടിയിട്ട സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളും, പ്രിന്റർ, യു.പി.എസ് ബാറ്ററികളും ഉപയോഗശൂന്യമാകുന്നതിനാൽ വേണ്ട സഹായധനം അനുവദിക്കണമെന്നും ഇന്റർനെറ്റ്, കറണ്ട് ബില്ല്, വാടക എന്നിവ ഒഴിവാക്കിത്തന്ന് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ നടന്ന പ്രതിഷേധ ധർണ്ണക്ക് പ്രസിഡന്റ് ഷംസുദ്ദീൻ, ജന.സെക്രട്ടറി ഹാരിസ്, ശ്രീജിത്ത്‌ലാൽ, ഷോഭി, സുബൈർ.പി.ടി, ശ്രൂതി, ബിജു എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഡെന്നിസൻ ഇദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *