അർബൻ കോപറേറ്റീവ് ഡിജിറ്റൽ ബാങ്കിങിനായുള്ള സോഫ്റ്റ് വെയർ സേവനവുമായി ഇൻഫോസിസ് ഫിനാകിൾ

 

കോഴിക്കോട്: അർബൻ കോപറേറ്റീവ് ബാങ്കുകൾക്ക് തങ്ങളുടെ സേവനങ്ങൾ ആധുനീകവൽക്കരിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ബാങ്കിങ് സോഫ്റ്റ് വെയർ സർവീസ് (സാസ്) നൽകുന്ന പദ്ധതി ഇൻഫോസിസ് ഫിനാകിൾ പ്രഖ്യാപിച്ചു. ഇൻഫോസിസിന്റെ സമ്പൂർണ സബ്‌സിഡിയറിയായ എഡ്ജ് വെർവിന്റെ ഭാഗമാണ് ഇൻഫോസിസ് ഫിനാകിൾ. അർബൻ കോപറേറ്റീവ് ബാങ്കുകൾക്കു പ്രത്യേകമായി രൂപകൽപന ചെയ്ത ഈ സംവിധാനം ഇതിനകം മൂന്നു മുൻനിര അർബൻ സഹകരണ ബാങ്കുകളായ വിദ്യ സഹകാരി ബാങ്ക്, അർബൻ കോപറേറ്റീവ് ബാങ്ക്, ബരേലി, സൊറസ്ട്രിയൻ കോപറേറ്റീവ് ബാങ്ക് എന്നിവ നടപ്പിലാക്കി. സരസ്വത് ഇൻഫോടെക്, ബെസ്റ്റ് ഓഫ് ബ്രീഡ് സോഫ്റ്റ് വെയർ സൊലൂഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ലോകോത്തര ഉപഭോക്തൃ അനുഭവങ്ങൾ കൂടി ലഭ്യമാക്കുന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ഫിനാകിൽ കോർ ബാങ്കിങും എസ്‌ഐപിഎല്ലിൽ നിന്നുള്ള അനുബന്ധ സേവനങ്ങളും നൽകും. എടിഎം സ്വിച്ച്, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങൾ അധികമായി സ്വീകരിക്കാനും സൗകര്യമുണ്ട്.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇന്ത്യയുടെ ബാങ്കിങ് സ്ഥാപനങ്ങളുടെ മാറ്റത്തിന്റെ പാതയിൽ ശക്തരായ പങ്കാളിയാണ് ഫിനാകിൾ എന്ന് ഇൻഫോസിസ് ഫിനാകിൾ വിപണന വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ വെങ്കട്രമന ഗോസാവി പറഞ്ഞു. പുതിയ കാലഘട്ടത്തിൽ അർബൻ സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ വിശ്വാസം നിലനിർത്തുന്നതിൽ അർബൻ സഹകരണ ബാങ്കുകളെ സഹായിക്കുന്ന പുതിയൊരു ചുവടു വെയ്പു കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *