‘ കേരള സ്‌റ്റോറി’ മലയാളികളെ ഉദ്ദേശിച്ചല്ല, ഈ കാലഘട്ടത്തിനു വേണ്ടിയുമല്ല; ഭാവിയില്‍ ചരിത്രം തിരയുന്ന സെര്‍ച്ച് എന്‍ജിനുകള്‍ക്ക് വേണ്ടി: മാല പാര്‍വതി

‘ കേരള സ്‌റ്റോറി’ മലയാളികളെ ഉദ്ദേശിച്ചല്ല, ഈ കാലഘട്ടത്തിനു വേണ്ടിയുമല്ല; ഭാവിയില്‍ ചരിത്രം തിരയുന്ന സെര്‍ച്ച് എന്‍ജിനുകള്‍ക്ക് വേണ്ടി: മാല പാര്‍വതി

കൊച്ചി: വിവാദചിത്രമായ ‘ കേരള സ്റ്റോറി’ ക്കെതിരേ സിനിമാ താരം മാല പാര്‍വതി. ഈ ചിത്രം അവര്‍ ഉണ്ടാക്കിയത് മലയാളികള്‍ക്ക് വേണ്ടിയോ ഈ കാലഘട്ടത്തിനു വേണ്ടിയോ അല്ല, മറിച്ച് വരും കാലഘട്ടത്തിന് വേണ്ടിയാണ്. അവര്‍ ഭാവിയില്‍ ചരിത്രം തിരയുന്ന സെര്‍ച്ച് എന്‍ജിനുകള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. നമ്മുടെ ചരിത്രം ഭാവിയില്‍ ചികഞ്ഞാല്‍ കമ്മേഴ്‌സ്യല്‍ സിനിമയുണ്ടാക്കുന്ന പൊതുബോധത്തിലുള്ള ഇത്തരം ചിത്രങ്ങളായിരിക്കും വരും തലമുറ നമ്മുടെ ചരിത്രമായി കരുതുക എന്ന് മാല പര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

‘കേരള സ്റ്റോറി ‘ എന്ന കഥ അവര്‍ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവര്‍ ചരിത്രത്തെ നിര്‍മ്മിക്കുകയാണ്. കമ്മേഴ്‌സ്യല്‍ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവര്‍ക്ക്. ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എന്‍ജിനുകളില്‍, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാന്‍ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാന്‍ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാന്‍ നമ്മുടെ ഇടയില്‍ ആള്‍ക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാര്‍ദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവര്‍. ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവര്‍.
വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണില്‍ വളരാന്‍ അനുവദിക്കാതെ.. കാവല്‍ നില്‍ക്കുന്നവര്‍ ഇന്നും ഉണ്ട് മണ്ണില്‍.വിഭജിക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയില്‍!
പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍ പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂര്‍ എന്നൊക്കെ കേള്‍ക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങള്‍ വാര്‍ത്ത അല്ലാതെയും ആകും.

Share

Leave a Reply

Your email address will not be published. Required fields are marked *