തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും 15 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
നാമനിര്‍ദേശ പത്രിക 11 വരെ സമര്‍പ്പിക്കാം. 12നാണ് സൂക്ഷ്മ പരിശോധന 15 വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ 31ന് നടക്കും. അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. www.lsgelection.kerala.gov.in സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍:
തിരുവനന്തപുരം: മുട്ടട വാര്‍ഡ്, പഴയ കുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറ (10)
കൊല്ലം: അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ (14)
പത്തനംതിട്ട: മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാര്‍ഡ് (5)
ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലെ മുനിസിപ്പല്‍ ഓഫിസ് (11)
കോട്ടയം: കോട്ടയം നഗരസഭയിലെ പുത്തന്‍തോട് (38), മണിമല പഞ്ചായത്തിലെ മുക്കട (6), പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം (1).
എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശേരിക്കവല (6)
പാലക്കാട്: പെരിങ്ങോട്ടുകുറിശി ജില്ലാ പഞ്ചായത്തിലെ ബമ്മണ്ണൂര്‍ (8), മുതലമട പഞ്ചായത്തിലെ പറയമ്പള്ളം (17), ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ് (10), കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല (3), കരിമ്പ പഞ്ചായത്തിലെ കപ്പടം (1).
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ ടൗണ്‍ (7), പുതുപ്പാടി പഞ്ചായത്തിലെ കണലാട് (5), വേളം പഞ്ചായത്തിലെ കുറിച്ചകം (11).
കണ്ണൂര്‍: കോര്‍പ്പറേഷനിലെ പള്ളിപ്രം (14), ചെറുതാഴം പഞ്ചായത്തിലെ കക്കോണി (16).