എന്‍. സി. പി. ദേശീയ അധ്യക്ഷ പദവിയിലേക്ക് സുപ്രിയ സുലെ; പിന്തുണയുമായി പ്രതിപക്ഷം

എന്‍. സി. പി. ദേശീയ അധ്യക്ഷ പദവിയിലേക്ക് സുപ്രിയ സുലെ; പിന്തുണയുമായി പ്രതിപക്ഷം

മുംബൈ : എന്‍. സി. പിയില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ നല്‍കി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ലോക്‌സഭാംഗവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയും എം കെ സ്റ്റാലിനും ഫോണില്‍ സുപ്രിയയെ വിളിച്ചു. ശരദ് പവാറിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് സുപ്രിയയെ അധ്യക്ഷയാക്കാന്‍ എന്‍. സി. പിയില്‍ ചര്‍ച്ചകള്‍ സജീവമാണ്.ദേശീയ തലത്തിലേക്ക് സുപ്രിയ സുലെ വരട്ടെ, അജിത്ത് പവാര്‍ സംസ്ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യട്ടെ എന്ന തലത്തില്‍ പരസ്യ പ്രതികരണം വരെ ഉണ്ടായി.

പാര്‍ട്ടിയെ നയിക്കാന്‍ സുപ്രിയ സുലെ എത്തിയാല്‍ എന്‍. സി. പി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് അജിത്ത് പവാറിനെ പരിഗണിച്ചേക്കും. എന്‍. സി. പി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച ശരദ് പവാര്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് രാജിക്കാര്യമല്ലെന്നാണ് മനസിലാകുന്നത്.

എന്‍. സി. പി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്ന ശരദ് പവാര്‍ മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങിലാണ് എന്‍. സി. പി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത. എന്നാല്‍ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *