മാഹി: സബര്‍മതി ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷ പരിപാടി പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്‌ളെയര്‍ 2022-23ന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി, പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അനേകം ട്രസ്റ്റുകളില്‍ നിന്നും സബര്‍മതി ട്രസ്റ്റ് വ്യത്യസ്തമാണെന്നും എല്ലാവരെയും ഒരേപോലെ കാണാന്‍ സബര്‍മതിക്കാവുന്നത് അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു.
പുതുച്ചേരി മുന്‍ ആരോഗ്യ മന്ത്രി ഇ. വത്സരാജ്, മാഹി എം.എല്‍.എ രമേഷ് പറമ്പത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ മഹേഷ് പള്ളൂര്‍ അധ്യക്ഷത വഹിച്ചു. മാഹി പോലിസ് സൂപ്രണ്ട് രാജ ശങ്കര്‍ വെള്ളാട്ട്, മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ കെ.വി പവിത്രന്‍, കവയിത്രി ഹീര വടകര എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ട്രസ്റ്റ് രക്ഷാധികാരി പി.പി.വി വിനോദന്‍, മാഹി അര്‍ബണ്‍ ബാങ്ക് പ്രസിഡന്റ് കെ. മോഹനന്‍, അഡ്വ: എന്‍.കെ ഇന്ദര്‍ പ്രസാദ്, എം.എം അഭിഷേക് , ആപ്ത രക്ഷാധികാരി ഇ.എം രേഖ ഫ്‌ളെയര്‍ കണ്‍വീനര്‍ ടി.ശ്രീനിവാസന്‍, പി.വി ലീഗിന, അഷിത ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി കഴിവ് തെളിയിച്ച മുപ്പതിലധികം പേരെയും 55 വര്‍ഷത്തില്‍ അധികമായി പള്ളൂരില്‍ ബാര്‍ബറായി ജോലി ചെയുന്ന കെ.ബാലനെയും പൊന്നാട നല്‍കി ആദരിച്ചു. ഫ്‌ളെയര്‍ നൈറ്റില്‍ ഫ്‌ളവേഴ്സ് കോമഡി ഉത്സവ താരങ്ങളായ അനീഷ് സാരഥി, അശ്വതി ചന്ത് കിഷോര്‍, നാന്‍സി തുടങ്ങിയവരുടെ കോമഡി ഷോ, മജീഷ്യന്‍ രാജേഷ് ചന്ദ്രയുടെ മാജിക്ക് ഷോ, ജാനു തമാശ (ലിധി ലാല്‍) എന്നിവയും അരങ്ങേറി. മാടപ്പീടികയിലെ മാനവ് സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും സ്വരജതി മ്യൂസിക് ബാന്റിന്റെയും നേതൃത്വത്തില്‍ വിവിധ
കലാപരിപാടികള്‍ നടന്നു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ മുനവര്‍ പന്തക്കല്‍ സ്വാഗതവും വയോജന വിഭാഗം കണ്‍വീനര്‍ കെ.കെ വത്സന്‍ നന്ദിയും പറഞ്ഞു. അവതാരകന്‍ സുമിത്ത് രാഘവന്‍ പരിപാടി നിയന്ത്രിച്ചു.