തലശ്ശേരി: മയക്ക്മരുന്ന് വില്‍പ്പനയുടെ സിരാ കേന്ദ്രമായ തലശ്ശേരി കടല്‍ പാലം പരിസരത്ത്കഞ്ചാവ് വില്‍ക്കാനെത്തിയ രണ്ട് പേര്‍ ഉണക്കക്കഞ്ചാവുമായി പിടിയിലായി. മേയ് ദിന കാലത്ത് പോലിസും വൈകിട്ട് എക്‌സൈസും വലയിട്ട് കാത്തിരുന്നാണ് ഒരു ബംഗാളിയെയും തില്ലങ്കേരിക്കാരനെയും കൈയ്യോടെ പിടികൂടിയത്. വെസ്റ്റ് ബംഗാളിലെ 24 പര്‍ഗാന ഷിബ്പൂരിലെ ഗോവിന്ദ് ദാദുല്‍ (45), തില്ലങ്കേരിയിലെതൈപറമ്പില്‍ മുഹമ്മദ് അസ്ലീ (51) എന്നിവരാണ് യഥാക്രമം 20 ഗ്രാം, 70 ഗ്രാം കഞ്ചാവുമായി കുടുങ്ങിയത്.
ബംഗാളിയെ തലശ്ശേരി എസ്.ഐ അരുണ്‍ കുമാറും തില്ലങ്കേരിക്കാരനെ തലശ്ശേരിയിലെഎക്‌സൈസുമാണ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് അസ്ലം ഇതിന് മുന്നെയും കഞ്ചാവ് സഹിതം പിടിയിലായിരുന്നു. ഇയാള്‍ക്കെതിരേ കേസുമുണ്ട്. വിദ്യാര്‍ത്ഥികളെയടക്കം ലക്ഷ്യമിട്ടാണ് ഇയാള്‍ തലശ്ശേരിയില്‍ എത്താറുള്ളതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി തലശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി കടല്‍പ്പാലം ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍ പ്രിവന്റിവ് ഓഫിസര്‍ ഷിബു വി.കെ, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ഷെനിത്ത് രാജ് യു.സി.വില്‍ എക്‌സൈസ് ഓഫിസര്‍മാരായ രതീഷ്, സി.പി സുമേഷ്, കെ. ലിമേഷ്, ഒ. ഫൈസല്‍, വി.കെ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഐശ്വര്യ സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ബിനീഷ് എന്നിവര്‍ കഞ്ചാവുകാരനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.