28ാമത് കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം  അഞ്ച് മുതല്‍ 10 വരെ

28ാമത് കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം അഞ്ച് മുതല്‍ 10 വരെ

കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 28ാമത് കാലിക്കറ്റ് മാമ്പഴ പ്രദര്‍ശനം  അഞ്ച് മുതല്‍ 10 വരെ ഗാന്ധിപാര്‍ക്കില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രദര്‍ശനം മേയര്‍ ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ഇന്ത്യയിലെ പ്രസിദ്ധമായ മാമ്പഴ ഇനങ്ങളായ അല്‍ഫോന്‍സ, കുദാദത്ത്, ബംഗനപ്പള്ളി, മല്‍ഗോവ, കാലപ്പാടി ഉള്‍പ്പെടെയും കൂടാത പ്രമേഹരോഗികള്‍ക്ക് പോലും കഴിക്കുവാന്‍ സാധിക്കുന്ന ബങ്കള്ളോറ (തോത്താപുരി), പ്രിയൂര്‍ ഇനങ്ങളും വര്‍ണ വൈവിധ്യമാര്‍ന്ന ചിന്നസുവര്‍ണരേഖ, ബനറ്റ് അല്‍ഫോന്‍സാ ഇനങ്ങളും, വലുപ്പത്തില്‍ മുന്‍പന്തിയിലുള്ള ആനത്തലയന്‍, അമ്മിണി, മഹാരാജപസന്ത് എന്നീ ഇനങ്ങളും രുചിഭേദത്തില്‍ മികച്ചു നില്‍ക്കുന്നതായ നാടന്‍ ചക്കരകുട്ടിയും പ്രദര്‍ശനത്തിനും വില്‍പ്പനക്കും ഉണ്ടായിരിക്കും.

ഇതിനു പുറമേ ചന്ദ്രകാരന്‍, പേരയ്ക്കമാങ്ങ എന്നീ ഇനങ്ങളും ജഹാംഗീര്‍, ഹിമായുദീന്‍, ബനിഷാള്‍ ഇനങ്ങളും തളിപ്പറമ്പ് ജില്ലാ കൃഷിഫാമില്‍ അനേക വര്‍ഷങ്ങളുടെ ശാസ്ത്രീയ പരീക്ഷണ ഫലമായി ഉല്‍പ്പാദിപ്പിച്ചെടുത്ത പലതരം സങ്കര ഇനങ്ങളായ എച്ച്151, എച്ച്87, എച്ച്45 എന്നീ വ്യത്യസ്ത മാമ്പഴ ഇനങ്ങളും പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു രാസവസ്തുക്കളും ചേര്‍ക്കാതെ പഴുപ്പിച്ചെടുത്ത മാമ്പഴ ഇനങ്ങളാണ് എത്തിച്ചിരിക്കുന്നത്. വിവിധ തരം ഒട്ടുമാവിന്‍ തൈകള്‍, തേന്‍വരിക്ക പ്ലാവ് തൈകള്‍ എന്നിവ പ്രദര്‍ശന നഗരിയില്‍ ലഭ്യമാണ്. തൈകളുടെ പരിപാലനത്തെ കുറിച്ചുള്ള ലഘുലേഖയും വിതരണം ചെയ്യും.

മെയ് ഏഴിന് വൈകീട്ട് നാല് മണിക്ക് മാമ്പഴത്തീറ്റ മത്സരം പാര്‍ക്കില്‍ വച്ച് നടക്കും. കൂടാതെ രാവിലെ 11 മണിക്ക് മാങ്ങാ അച്ചാര്‍, മാമ്പഴജ്യൂസ്, മാമ്പഴ പുളിശ്ശേരി, മാംഗോ സാലഡ്, പുഡ്ഡിംഗ് എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും. മാങ്ങാ അച്ചാര്‍, ജ്യൂസ് എന്നിവയുടെ വില്‍പ്പന നടത്തും. രജിസ്‌ട്രേഷനായി 9447884599, 9539014034 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രദര്‍ശന നഗരിയില്‍ പച്ചക്കറി വിത്തുകളും ഉണ്ടായിരിക്കുന്നതാണ്. തളിപ്പറമ്പ് സര്‍ക്കാര്‍-തോട്ടത്തില്‍ ഉല്‍പ്പാദിപ്പിച്ച 100 ശതമാനം അങ്കുരണ ശേഷിയുള്ളതും അത്യുല്‍പാദനശേഷി ഉള്ളതുമായ പച്ചക്കറി വിത്തുക്കളാണ് ലഭ്യമാവുക. രാവിലെ ഒമ്പത് മണിമുതല്‍ എട്ട് മണിവരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി അംബിക രമേശ്, അഡ്വ.എം.രാജന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ബ്രിജി യു.ബി, ജോയിന്റ് സെക്രട്ടറിമാരായ കെ.ബി ജയാനന്ദ്, എം. അരവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *