എ. ഐയുടെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു

എ. ഐയുടെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകളെക്കുറിച്ച സ്വതന്ത്രമായി സംസാരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍ ഗൂഗിള്‍ വിട്ടു. ഗൂഗിളിലെ മുതിര്‍ന്ന ജീവനക്കാരനായ ജെഫ്രി ഹിന്റണ്‍ ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്. അപകടങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയും. അതില്‍ ചിലത് തികച്ചും ഭയാനകമാണെന്നും ഹിന്റണ്‍ പറഞ്ഞു. ഇപ്പോള്‍, അവര്‍ നമ്മളെക്കാള്‍ ബുദ്ധിയുള്ളവരല്ല. എന്നാല്‍ അവര്‍ ഉടന്‍ തന്നെ ബുദ്ധിയുള്ളവരാകുമെന്നാണ് കരുതുന്നുവെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ ന്യൂയോര്‍ക്ക് ടൈംസില്‍ കേഡ് മെറ്റ്‌സ് പറയുന്നത് ഗൂഗിളിനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ രാജിവെച്ചതെന്നാണ്. എഐയുടെ അപകട സാധ്യതകളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ വേണ്ടിയാണ് ഗൂഗിള്‍ വിട്ടത്. ഗൂഗിളിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നത് പരിഗണിച്ചിട്ടില്ല. ഗൂഗിള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചത്’, ഹിന്റണ്‍ ട്വീറ്റ് ചെയ്തു.എഐ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി കമ്പനിയില്‍ നിന്ന് ഹിന്റണ്‍ രാജിവച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *