തൃശ്ശൂര്‍: റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്ന് 150 കോടിയുടെ ധനസമാഹരണം നടത്തിയതില്‍ കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഇ.ഡി റെയ്ഡ്. മണപ്പുറം ഫിനാന്‍സിന്റെ വലപ്പാട്ടെ കേന്ദ്ര ഓഫിസിലും ഉടമ വി.പി നന്ദകുമാറിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തിയത്. കൊച്ചിയില്‍ നിന്നെത്തിയ ഇ.ഡി ഉദ്യോഗസ്ഥരാണ് മണപ്പുറം ഗ്രൂപ്പിന്റെ ഹെഡ് ഓഫിസില്‍ റെയ്ഡ് നടത്തിയത്.
കമ്പനിയുടെ തൃശ്ശൂരിലെ ഹെഡ്ഓഫിസ് ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളിലാണ് റെയ്ഡ്. അതോടൊപ്പം കെ.വൈ.സി ഇല്ലാതെ കോടിക്കണക്കിന് രൂപയുടെ വിനിമയം നടത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.