മുംബൈ: എന്‍. സി. പി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെച്ചുവെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം മഹാരാഷ്ട്രയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കുമെന്ന് ബി. ജെ. പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. മഹാരാഷ്ട്ര രാഷ്ട്ീയം കുറച്ചു ദിവസത്തിനു ശേഷം കലുഷിതമായിരിക്കുന്നു. ചില ചര്‍ച്ചകള്‍ നടന്നതിന്റെ പരിണിത ഫലങ്ങളാണിതെല്ലാം. എന്‍. സി. പിയുടെ അതിജീവനം വലിയ പ്രശനമാണ്. ശരദ് പവാറിന് അധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു.
എന്‍. സി. പി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ പുതു തലമുറയിലെ ആളുകള്‍ അനിവാര്യമാണെന്നും കുറേക്കാലം പദവിയിലിരുന്ന് ഒരാള്‍ ഒരു ഘട്ടത്തില്‍ അധികാരം ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ പവാര്‍ പൊതുപരിപാടികളില്‍ നിന്ന് വിടവാങ്ങുകയില്ല എന്ന് വ്യക്തമാക്കി.