കോഴിക്കോട്: ഹര്‍ഷിനയുടെ നീതി തേടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു. ഡി.സി.സി ഓഫീസിലെത്തിയ ഹര്‍ഷിനയുമായി സംസാരിച്ചതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട തനിക്ക് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക വെറും രണ്ട് ലക്ഷം രൂപയാണ്. എന്നാല്‍ താനത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി താന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ശാരീരിക മാനസിക യാതനകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശാസ്ത്രക്രിയ ഉപകരണം വയറ്റില്‍ നിന്ന് പുറത്തെടുത്തിട്ടും താന്‍ അസുഖബാധിതയായി തുടരുകയാണെന്നും ഹര്‍ഷിന വി.ഡി സതീശനെ അറിയിച്ചു. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കാമെന്ന് പ്രതിപക്ഷ നേതാവ് ഹര്‍ഷിനയെ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ഹര്‍ഷിന സമര സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി, മെഹ്റൂഫ് മണക്കടവ്, ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്റഫ് തുടങ്ങിയവര്‍ ഹര്‍ഷിനയോടൊപ്പം ഉണ്ടായിരുന്നു.