തലശ്ശേരി നഗരസഭ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് സൗജന്യ പരിശീലനം അനുവദിക്കണം; സബ്കലക്ടര്‍ക്ക് നിവേദനം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

തലശ്ശേരി നഗരസഭ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് സൗജന്യ പരിശീലനം അനുവദിക്കണം; സബ്കലക്ടര്‍ക്ക് നിവേദനം നല്‍കി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

തലശ്ശേരി: നഗരസഭ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിശീലനത്തിന് സൗജന്യം അനുവദിക്കണമെന്ന് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സബ് കലക്ടറോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് സൗജന്യപരിശീലനം അനുവദിക്കുമെന്ന് സബ് കലക്ടര്‍വ്യക്തമാക്കി. സ്റ്റേഡിയം നടത്തിപ്പിന് അധികസാമ്പത്തികം ഉണ്ടാകുമെന്ന് സബ്കലക്ടര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഷോപ്പിംഗ് കോംപ്ലക്സ് ലേലം ചെയ്താല്‍ ലഭ്യമാകുന്ന വരുമാനവും കൂടിച്ചേര്‍ന്നാല്‍ ആവശ്യമായ സാമ്പത്തിക സൗകര്യം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ആറു മാസത്തിനകം വരുമാനത്തിന്റെ അവസ്ഥ കമ്മിറ്റി കൂടി പരിശോധിച്ച് മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന് സബ്കലക്ടര്‍ മറുപടി നല്‍കി. സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്ഥാപിച്ച അലങ്കാര പുല്ലുകള്‍ ഉണങ്ങി നശിച്ചതായും നേതാക്കള്‍ സബ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഗുണനിലാരമില്ലാത്ത പുല്ലുകള്‍ പിടിപ്പിച്ചതാണ് ഉണങ്ങാന്‍ കാരണമെന്നും നേതാക്കള്‍ പറഞ്ഞു. സബ് കലക്ടറുമായിനടത്തിയ ചര്‍ച്ചക്ക് ശേഷം നേതാക്കള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തില്‍ ആവശ്യമായ വെള്ളം ലഭ്യമല്ലാത്തകാര്യങ്ങളും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളായ സജ്ജീവ് മാറോളി, എം.പി അരവിന്ദാക്ഷന്‍, അഡ്വ.സി.ടി സജിത്ത്, അഡ്വ. കെ. സി രഘുനാഥ്, കെ. ജയരാജന്‍, സുശീല്‍ ചന്ദ്രോത്ത്, എം.വി സതീശന്‍, ഉച്ചുമ്മല്‍ ശശി, പി.ഒ റാഫിഹാജി, കെ.ഇ പവിത്രരാജ് ഉള്‍പ്പെടെയുള്ളവരാണ് നിവേദനം നല്‍കാനെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *