തിരുവങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ നിഷേധത്തിനെതിരേ, കെ.പി.സി.സി ആഹ്വാനപ്രകാരം റേഷന്‍ കടകള്‍ക്ക് മുന്നില്‍ കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി തിരുവങ്ങാട് മണ്ഡലം കോണ്‍ഗസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇല്ലത്ത്താഴ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പി.എന്‍ പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി പി.വി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ. വിജയ കൃഷ്ണന്‍ സ്വാഗതവും പി.എന്‍ സുരേഷ് നന്ദിയും പറഞ്ഞു. എ.വി ശൈലജ, കെ.ശിവപ്രസാദ് സംസാരിച്ചു. പി.വി.ബാലകൃഷ്ണന്‍, സുരേഷ് പുളിക്കൂല്‍, കെ. ഗോപാലന്‍, എന്‍.പത്മനാഭന്‍ നേതൃത്വം നല്‍കി.