വനകുടുംബകം 30ാം വാര്‍ഷികാഘോഷം ഒന്നിന്

വനകുടുംബകം 30ാം വാര്‍ഷികാഘോഷം ഒന്നിന്

കോഴിക്കോട്: 1992 ഒക്ടോബര്‍ 25ന് രൂപീകരിക്കപ്പെട്ട വനകുടുംബകം കലാസാംസ്‌ക്കാരിക സംഘടനയുടെ 30ാം വാര്‍ഷികാഘോഷം മെയ് ഒന്നിന് തിങ്കള്‍ രാവിലെ 10 മണിക്ക് ഹോട്ടല്‍ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറന്റ്സ് കേരള ജി. മുകുന്ദന്‍ (ഐ.എഫ്.എസ് റിട്ട.) വിശിഷ്ടാതിഥിയാകും. സുവനീര്‍ എം.കെ രാഘവന്‍ എം.പി പ്രകാശനം ചെയ്യും. എം. ഗോവിന്ദന്‍കുട്ടി (ഐ.എഫ്.എസ് റിട്ട.), മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, കെ.പി ഔസേപ്പ് (ഐ.എഫ്.എസ് റിട്ട., പ്രസിഡന്റ് അസോസിയേഷന്‍ ഓഫ് റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫിസേഴ്സ് കേരള-ARFOK), ദീപ കെ.എസ് (ഐ.എഫ്.എസ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍, കോഴിക്കോട്), എം. ശ്രീധരന്‍ നായര്‍ (ഐ.എഫ്.എസ് റിട്ട.), കെ. സുനില്‍ കുമാര്‍ – അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്, ഗീരീഷന്‍.പി (സെക്രട്ടറി കര്‍വ്) ആശംസകള്‍ നേരും. വനകുടുംബകം പ്രസിഡന്റ് മുരളി മാമ്പറ്റ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.പി വിനോദ് കുമാര്‍ നന്ദിയും പറയും. വൈഷ്ണവി സി.കെ പ്രാര്‍ത്ഥന ആലപിക്കും.

സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം വൈകീട്ട് അഞ്ച് മണി വരെ വനകുടുംബകം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സംഘടനയ്ക്ക് കോഴിക്കോട്ടും പാലക്കാടും തിരുവനന്തപുരത്തും ചാപ്റ്ററുകളുണ്ടെന്നും കോഴിക്കോടാണ് ആസ്ഥാനമെന്നും 300 ഓളം അംഗങ്ങള്‍ കോഴിക്കോട്ടുണ്ടെന്നും മുരളി മാമ്പറ്റ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വനംവകുപ്പില്‍ ജോലി ചെയ്യുന്നവരും റിട്ടയര്‍ ചെയ്തവരുടെയും സംഘടനയാണ് വനകുടുംബകം. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ശശിധരന്‍ (സെക്രട്ടറി), വിനോദ് കുമാര്‍ പി.പി (ജോയിന്റ് സെക്രട്ടറി), രവീന്ദ്രന്‍ കെ.എ, കെ. ഗോപാലന്‍ (എക്സിക്യുട്ടീവ് അംഗം) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *